മൊഗ്രാലിൽ വാഹനാപകടം; മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ദാരുണാന്ത്യം
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത മൊഗ്രാൽ സർവീസ് റോഡിൽ വീണ്ടും വാഹനാപകടം. മൊഗ്രാൽ പുത്തൂർ കല്ലങ്കൈ ബള്ളൂർ സ്വദേശിക്ക് ധാരുണാന്ത്യം.
സ്കൂട്ടർ യാത്രക്കാരനായ മൊഗ്രാൽപുത്തൂർ കല്ലങ്കൈ ബള്ളൂർ സ്വദേശി ഐശ്വര്യ നിലയത്തിലെ ദിനേശ്ചന്ദ്രൻ( 55) നാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ മൊഗ്രാലിലാണ് സംഭവം, കാസർഗോഡ് ഭാഗത്തുനിന്ന് കുമ്പളയിലേക്ക് പോവുകയായിരുന്ന സ്കൂട്ടർ ലോറിയെ മറികടക്കുന്നതിനിടെ ഓവുചാലിന്റെ സ്ലാബിൽ തട്ടി മറിയുകയായിരുന്നു.
പിറകെ വന്ന ലോറി ദിനേശ് ചന്ദ്രന്റെ ദേഹത്ത് കയറിയതിനെ തുടർന്നാണ് മരണം.
മൊഗ്രാലിലെ ദേശീയപാതയിൽ സർവീസ് റോഡിൽ ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ വാഹനാപകടമാണിത്.
സജീവ സിപിഐഎം പ്രവർത്തകനും,ചൗക്കി ഏരിയ കോട്ട ഭഗവതി ക്ഷേത്ര കമ്മിറ്റി ട്രഷററുമാണ് ദിനേശ് ചന്ദ്ര.മമതയാണ് ഭാര്യ. മക്കൾ:ഷനൂശ,സഞ്ജിത്. അച്ഛൻ: പരേതനായ ജഗന്നാഥൻ. അമ്മ: രേവതി.സഹോദരങ്ങൾ: രവീന്ദ്രനാഥ് (ഇൻഡോർ വ്യവസായി), നരേന്ദ്രൻ, സുരേഷ് (ഫോട്ടോഗ്രാഫർ) അനിൽ.നിര്യാണത്തിൽ സിപിഐഎം മൊഗ്രാൽപുത്തൂർ ഏരിയ കമ്മിറ്റി അനുശോചിച്ചു
Post a Comment