പ്രതിഷേധം കനത്തു: പെറുവാഡ് ഫുട്ഓവർബ്രിഡ്ജ് നിർമാണം ഉടൻ പുനരാരംഭിക്കും
കുമ്പള: പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് താത്കാലികമായി നിർത്തി വെപ്പിച്ചിരുന്ന NH 66 ന് മുകളിൽ നിർമിക്കുന്ന പെറുവാഡ് ഫുട് ഓവർബ്രിഡ്ജിൻ്റെ പ്രവൃത്തി നിർദ്ദിഷ്ട സ്ഥലത്ത് തന്നെ എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്നും അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന പ്രശ്നമില്ലെന്നും ജനപ്രതിനിധി സംഘം നാട്ടുകാർക്ക് ഉറപ്പു നൽകി.
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താത്കാലികമായി പണി നിർത്തിവെക്കാൻ കരാറുകാരായ ULCC ക്ക് നേരത്തേ കത്ത് നൽകിയതിനെത്തുടർന്നാണ് പ്രവൃത്തി സ്തംഭനാവസ്ഥയില് ആയത്. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇട വരുത്തിയ സാഹചര്യത്തിൽ എംഎൽഎ എ കെ എം അഷറഫ്, പഞ്ചായത്ത് പ്രസിഡൻ്റ് താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ്. നാസർ മൊഗ്രാൽ സ്ഥലത്തെ നാല് മെമ്പർമാർ, ulcc പ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു നാട്ടുകാരെ കേട്ടത്. അതിൻ്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് നിർദ്ദിഷ്ട സ്ഥലത്ത് തന്നെ പ്രവർത്തി പുനരാരംഭിക്കുമെന്നു ജനപ്രതിനിധികൾ നാട്ടുകാർക്ക് വാക്ക് നൽകുകയും ulcc പ്രതിനിധികളോട് അതിനനുസരിച്ച് അവിടെ വെച്ച് തന്നെ നിർദേശം നൽകുകയും ചെയ്തു.
നാട്ടുകാരെ പ്രതിനിധീകരിച്ചു പെറുവാഡ് അണ്ടർ പാസ് ആക്ഷൻ കമിറ്റി ഭാരവാഹികളായ
എൻ പി ഇബ്രാഹിം, മൈദാൻ ഹനീഫ്, അഷറഫ് പെറുവാഡ്, നിസാർ പെറുവാഡ്, സഹദേവൻ, അലി പെറുവാഡ്, അബ്ദുല്ല പി എച്ച്, സിദ്ദിഖ് പെറുവാഡ് ചർച്ചയിൽ പങ്കെടുത്തു.

Post a Comment