JHL

JHL

ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് -2024 അഞ്ച് റൗണ്ട് അവസാനിച്ചതോടെ മൂസാ ഷരീഫ്- കർണാ കദൂർ സഖ്യത്തിന് വ്യക്തമായ ആധിപത്യം

കാസറഗോഡ് : ഫെഡറേഷൻ ഓഫ് മോട്ടോർ  സ്പോർട്സ്  ക്ലബ് ഓഫ് ഇന്ത്യ കൊടഗിൽ സംഘടിപ്പിച്ച ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ് -2024 ന്റെ അഞ്ചാം റൗണ്ടായ ബ്ലൂ-ബാൻഡ് സ്പോർട്സ് റോബസ്റ്റാ റാലിയിൽ ഓവറോൾ റണ്ണറപ്പായി ഫിനിഷ് ചെയ്തതോടെ മൂസാ ഷരീഫ്- കർണ കദൂർ സഖ്യം വ്യക്തമായ ആധിപത്യം നേടി.
ആകെ ആറ് റൗണ്ടുകളുള്ള  ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിൽ 25 പോയിന്റിന്റെ വ്യക്തമായ ലീഡ് ഈസഖ്യം ഇതിനകം നേടിയിരിക്കുകയാണ്. ആറാമത്തെയും അവസാനത്തെയും റൗണ്ട് പൂർത്തിയാക്കിയാൽ തന്നെ ദേശീയ കാർ റാലി  ചാമ്പ്യൻഷിപ്പിൽ മുത്തമിടാൻ മൂസാ ഷരീഫ് -കർണ കദൂർ സഖ്യത്തിന് സാധിക്കും. ഏഴുതവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മുസാ ഷരീഫ് എട്ടാം കിരീടത്തിന്റെ പടിവാതിൽക്കലാണ്. ഈ കിരീടം നേടാനായാൽ പുതിയൊരു റെക്കോർഡ് കൂടി മൂസാ ഷരീഫിന് സ്വന്തമാകും.
280 കിലോമീറ്റർ ദൈർഘ്യമുള്ള 12 സ്പെഷ്യൽ സ്റ്റേജുകൾ അടങ്ങിയതായിരുന്നു അഞ്ചാം റൗണ്ട്. ഒരു മണിക്കൂർ 41 മിനുറ്റ് 57 സെക്കന്റ്‌ സമയമാണ് മൂസാ ഷരീഫ് സഖ്യം ഫിനിഷ് ചെയ്യാൻ എടുത്തത്.
ഗൗരവ് ഗിൽ - അനിരുദ്ധ് സഖ്യമാണ് അഞ്ചാം റൗണ്ടിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ദേശീയ  കാർ റാലി ചാമ്പ്യൻഷിപ്പിന്റെ ആറാമത്തേതും അവസാനത്തേതുമായ റൗണ്ടായ K-1000 റാലി ഡിസംബർ 13,14,15 തീയതികളിൽ ബാംഗ്ലൂരിൽ വെച്ചാണ് നടക്കുന്നത്.

ഏഴ് തവണ ദേശീയ കാർറാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ഇന്ത്യയിലെ തന്നെ നമ്പർ വൺ കോ ഡ്രൈവറായ മൂസാ ഷരീഫ് എട്ടാം കിരീടത്തിൽ കുറഞ്ഞൊന്നും താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറയുന്നു.


No comments