കുമ്പളയിൽ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി ; യുവാവിന്റെ ചലനങ്ങളിൽ സംശയം തോന്നിയ നാട്ടുകാരാണ് യുവാവിനെ പിടികൂടിയത്
കുമ്പള: കുമ്പളയിൽ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി. വ്യാഴാഴ്ച കുമ്പള ടൗണിൽ ബുര്‍ഖയിട്ടെത്തിയ യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് ചെന്ന് ഇരിക്കുകയായിരുന്നു. യുവാവിന്റെ ചലനങ്ങളിൽ സംശയം തോന്നിയ നാട്ടുകാരാണ് യുവാവിനെ പിടികൂടിയത്.തുടർന്ന് യുവാവിന്റെ പർദ്ദ അഴിപ്പിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു. ഉത്തരേന്ത്യക്കാരാണെന്ന് പിടിയിലായത്.
Post a Comment