JHL

JHL

പ്രിന്റേഴ്സ് ഡേ ആചരിച്ചു

 

കാസർകോട് : കേരള പ്രിന്റേഴ്സ്  അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം കോട്ടപ്പുറം  ഹൗസ് ബോട്ടിൽ ബെഞ്ചമിൻ ബെയിലി ൻ്റെ ജന്മ ദിനം പ്രിൻ്റേഴ്‌സ് ഡേ ആചരിച്ചു. മുൻ ജില്ലാ പ്രസിഡണ്ട് കേളു നമ്പ്യാർ പതാക ഉയർത്തി തുടക്കം കുറിച്ചു. കെ പി എ ജില്ലാ പ്രസിഡണ്ട്  ശ്രീ അശോക് കുമാർ ടി പി അധ്യക്ഷത വഹിച്ചു. കെ.പി.എ. സംസ്ഥാന ക്യാബിനറ്റ് അംഗം  സി ബി  കൊടിയം കുന്നേൽ സന്ദേശം നൽകി.  കെ പി എ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി ബി അജയകുമാർ,   പ്രഭാകരൻ കെ , മുൻ ജില്ലാ പ്രസിഡണ്ടു മാരായ മുഹമ്മദ് സാലി, കേളു നമ്പ്യാർ,  കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജിത്തു പനയാൽ എന്നിവർ ആശംസ  പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. ഈ മാസം 15,16,17 തീയതികളിൽ  എറണാകുളത്ത് വെച്ച് നടക്കുന്ന  സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനവും കെ.പി എ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഡയറക്ടറിയുടെ  വിതരണവും നടത്തി. കാസർകോട്, കാഞ്ഞങ്ങാട്  മേഖലയിൽ  നിന്നുമായി 21 അംഗങ്ങൾ പങ്കെടുത്തു.  അംഗങ്ങൾക്ക് വേണ്ടി  വ്യത്യസ്തങ്ങളായ കള്ളനും പോലീസും
 കസേര കളി, അന്താക്ഷരി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. കലാപരിപാടികൾക്ക്  ജിത്തു പനയാൽ,  രാജേഷ് ബദിയടുക്ക എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് സബാഹ് ഐഡിയൽ പ്രസ് കവിതാലാപനം നടത്തി. മുൻകാലങ്ങളിൽ നിന്ന്  വ്യത്യസ്തമായി നടന്ന പരിപാടികൾ ഏറെ ശ്രദ്ധയാകർഷിച്ചു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും  വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
റെജി മാത്യു സ്വാഗതവും   മൊയ്നുദ്ദീൻ  നന്ദിയും പറഞ്ഞു.

No comments