JHL

JHL

ടിഎം ഹംസ മൊഗ്രാൽ നിര്യാതനായി

മൊഗ്രാൽ. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, ഉപ്പളയിലെ എംഎൽഎ ഓഫീസ് ജീവനക്കാരനുമായ മൊഗ്രാൽ ജിവിഎച്ച്എസ്എസിനടുത്ത് മർഹൂം:മമ്മുഞ്ഞി മാസ്റ്റർ നഗറിലെ പരേതരായ മമ്മുഞ്ഞി മാസ്റ്റർ-ആസ്യമ്മ ദമ്പതികളുടെ മകൻ ടി എം ഹംസ മൊഗ്രാൽ (62) നിര്യാതനായി.

 പെട്ടെന്നുണ്ടായ ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ രാത്രി കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്  ഇന്ന് ഉച്ചയോടെ യായിരുന്നു അന്ത്യം.ടിഎം ഹംസ ദീർഘകാലം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഭാര്യ:സുഹ്‌റ പേരാൽ. മക്കൾ:ശിഹാബ്(ദുബായ്)ഷാനിഫ്, ശാബിക്ക,ഷംനാസ്, ഷഹമ,ഷഹബാസ്.

മരുമക്കൾ:ഫവാസ് (നെല്ലിക്കുന്ന്),അഷ്ഫർ( മായിപ്പാടി ).

സഹോദരങ്ങൾ: അബ്ദുൽസലാം, അബ്ദുൽ ഖാദർ, ഫസീലത്ത് ബീവി  പരേതരായ അബ്ദുള്ളകുഞ്ഞി ടിഎം,ഫക്രുദീൻ അബ്ദുറഹ്മാൻ.

നിര്യാണത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി,മൊഗ്രാൽ കെ കെ പുറം മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,റൈസിംഗ് സ്റ്റാർ മൊഗ്രാൽ,ദീനാർ യുവജന സംഘം അനുശോചിച്ചു.

No comments