സിപിഐ എം കുമ്പള ഏരിയാസമ്മേളനം സമാപിച്ചു
കുമ്പള: അയ്യായിരത്തിലധികം ജനങ്ങൾ നിത്യേന വന്നുപോകുന്ന കുമ്പള ടൗണിനെ ദേശീയപാതയുമായി ബന്ധിപ്പിച്ച് റോഡ് നിർമിക്കണമെന്ന് സിപിഐ എം കുമ്പള ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പെർള, ദേലംപാടി, കാറഡുക്ക, മുള്ളേരിയ തുടങ്ങിയ സ്ഥലത്തേക്ക് മംഗളൂരുവിൽനിന്നും എളുപ്പമെത്താൻ കുമ്പള–-മുള്ളേരിയ കെഎസ്ടിപി റോഡാണ് ആശ്രയം. ടൗണിനടുത്ത് റെയിൽവേ സ്റ്റേഷനുമുണ്ട്. ഉക്കിനടുക്ക മെഡിക്കൽ കോളേജ്, അനന്തപുരം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ, കിൻഫ്ര വ്യവസായ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന ജങ്‌ഷനുമാണിത്.
കുമ്പളയിലെ പൊതുമരാമത്ത് വിശ്രമകേന്ദ്രം നവീകരിക്കുക, കുമ്പള റെയിൽവേ സ്‌റ്റേഷൻ നവീകരിക്കുക, കുമ്പള കഞ്ചിക്കട്ടയിൽ കുമ്പള പുഴയ്‌ക്ക് കുറുകെയുള്ള വിയർ കം ബ്രിഡ്‌ജ് പുനർനിർമിക്കുക, ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കുക, സീതാംഗോളി ഗവ. ഐടിഐയിൽ പുതിയ കോഴ്സുകളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഞായറാഴ്‌ച ചർച്ചക്ക് സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രനും ഏരിയാസെക്രട്ടറി സി എ സുബൈറും മറുപടി പറഞ്ഞു. മുൻ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ, സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി കുഞ്ഞിരാമൻ, കെ ആർ ജയാനന്ദ, എം സുമതി, ജില്ലാകമ്മിറ്റി അംഗങ്ങളായ എം രഘുദേവൻ, ഡി സുബ്ബണ്ണ ആൾവ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു.
ശാന്തിപ്പള്ളയിൽനിന്ന് കുമ്പള ടൗണിലേക്ക് ചുവപ്പുവളണ്ടിയർ മാർച്ചും ബഹുജന റാലിയും നടന്നു. തുളുനാടിന്റെ ശക്തി പ്രകടമാക്കിയ റാലിയിൽ നിരവധി പേർ അണിനിരന്നു. ടൗണിൽ പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ഡി സുബ്ബണ്ണ ആൾവ അധ്യക്ഷനായി. കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാസെക്രട്ടറി സി എ സുബൈർ സ്വാഗതം പറഞ്ഞു.

Post a Comment