JHL

JHL

ഫുട്ബാൾ ഗ്രാമത്തിന്റെ സ്വപ്‍ന പദ്ധതിക്ക് എകെഎം അഷ്റഫ് എംഎൽഎ തറക്കല്ലിട്ടു

മൊഗ്രാൽ. നൂറുവർഷത്തിലേറെ പഴക്കമുള്ള മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് സ്വന്തമായൊരു ക്ലബ് കെട്ടിടം നിർമ്മിക്കുക എന്നത് ക്ലബ് ഭാരവാഹികളുടെയും, ഫുട്ബോൾ പ്രേമികളുടെയും സ്വപ്ന പദ്ധതിയായിരുന്നു. ഒടുവിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. ക്ലബ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ് അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,കെ എം മുനീർ അൽ മുത കമൽ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.ജനറൽ സെക്രട്ടറി ആസിഫ് ഇഖ്ബാൽ സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ എം മാഹിൻ മാസ്റ്റർ,ടിഎം ഷുഹൈബ്,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ഹമീദ്  പെർവാഡ്,യൂസഫ് ഉളുവാർ,ബിഎൻ മുഹമ്മദലി,കെപി മുഹമ്മദ് സ്മാർട്ട്,എം എ അബൂബക്കർ സിദ്ദീഖ്,എച്ച്എ ഖാലിദ്, ശരീഫ് ചെപ്പു,എംപി അബ്ദുൽ ഖാദർ, അഷ്റഫ് എംഎസ്,ഹനീഫ് ടിഎ,ഷഹാമത്ത് ടിഎ, എംഎസ് സി ക്യാപ്റ്റൻ നിയാസ്,എംജിഎ റഹ്മാൻ,കെസി സജ്ജാദ്,മുനീർ ബി കെ,ഹാരിസ് ബഗ്ദാദ്, മുഹമ്മദ് അബ്ക്കോ, യൂസഫ് മിലാനോ,സിദ്ദീഖ് ബിഎ,ഒകെ മസൂദ്,സദൻ ബണ്ണാ ത്തൻകടവ്,സിദ്ദീഖ് സ്ട്രിക്,മുഹമ്മദ് ഗുജ്‌രി എന്നിവർ സംബന്ധിച്ചു. ക്ലബ് ട്രഷറർ റിയാസ് മൊഗ്രാൽ നന്ദി പറഞ്ഞു.


No comments