തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കണം - ടൈലറിങ് &ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ
കാസര്‍ഗോഡ് : സമൂഹ്യ വൈവിധ്യങ്ങളെ ഉൾകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങളെ നേടിയെടുക്കുന്നതിനും, തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കെതിരെയും, എല്ലാ തൊഴിലാളികൾക്കും അവരുടെ അവകാശങ്ങള്‍ കിട്ടി എന്ന് ഉറപ്പു വരുന്നത് വരെയും യൂണിയൻ പ്രവർത്തകർ മുന്നിലുണ്ടാകണമെന്നും തൊഴിലവകാശം ഉറപ്പ് വരുത്തി സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ക്ഷേമം ഉറപ്പ് വരുത്താൻ ഭരണകൂടം മുന്നോട്ട് വരണമെന്നും ടൈലറിങ് &ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് പ്രസ്താവിച്ചു. ടൈലറിങ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കൾക്ക് സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സഫിയ സമീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാര്‍ട്ടി കാസർഗോഡ് ജില്ലാ സമിതി അംഗം ഹമീദ് കക്കണ്ടം, എഫ് ഐ ടി യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി. എച്ച് മുത്തലിബ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
നഫീസ. സി. എൽ, ബേബി രാജൻ , ഷെമീമ. കെ , ആയിഷ യുസറ , ഫൗസിയ. ഒ. റ്റിഎന്നിവർ നേതൃത്വം നൽകി. യൂണിയന്‍ ജില്ലാ സെക്രട്ടറി ഹബീബ സ്വാഗതവും ജില്ലാ ട്രഷററർ ബഷീര്‍ അഹ്മദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഹാരാർപ്പണം നടത്തി.
Post a Comment