JHL

JHL

ഖുർആൻ മന:പ്പാഠ പഠനത്തിലും പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് ഹാഴിമിന് 114 അധ്യായങ്ങളിലും എ പ്ലസ്

മൊഗ്രാൽ. 5വർഷംകൊണ്ട് വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി 17 കാരൻ.കാസറഗോഡ് പട്ട്ള മശ്രിക്കുൽ ഉലൂം മദ്രസ ഖുർആൻ കോളേജ് വിദ്യാർത്ഥി മൊഗ്രാലിലെ മുഹമ്മദ് ഹാഴിമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.


 ഖുർആൻ 114 അധ്യായങ്ങൾ മന:പ്പാഠമാക്കണമെന്ന നിശ്ചയദാർഢ്യത്തോടെ മദ്രസ പഠനം തുടങ്ങിയ മുഹമ്മദ് ഹാഴിം 5വർഷംകൊണ്ട് തന്നെ ഈ ലക്ഷ്യം പൂർത്തീകരിച്ചു.

 മൊഗ്രാലിലെ ആരിഫ് ഡിഎം-ആത്തിക്ക എ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹാഴിം.നാടിന് അഭിമാനമായ ഹാഫിള് മുഹമ്മദ് ഹാഴിമിനെ കഴിഞ്ഞ ആഴ്ച മൊഗ്രാൽ ദീനാർ യുവജന സംഘം ചളിയങ്കോട് ബോയ്സ് കോട്ടാൻസ് സുന്നി യുവജന സംഘം അനുമോദനവും, ആദരവും നൽകിയിരുന്നു.നിരവധി സംഘടനകൾ അനുമോദനം ഒരുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.


No comments