മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തന ഫണ്ട് സമാഹരണം തുടങ്ങി
മൊഗ്രാൽ : ഇശൽ ഗ്രാമത്തിന്റെ കലാ-സാമൂഹിക -സാംസ്കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി നിറസാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന മൊഗ്രാൽ ദേശീയ വേദിയുടെ 2024-25 വർഷത്തെ പ്രവർത്തക ഫണ്ട് ശേഖരണം തുടങ്ങി.
പ്രമുഖ പ്രവാസി വ്യവസായിയും മൊഗ്രാൽ വലിയ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്ലകുഞ്ഞി സ്പിക് ദേശീയവേദി ട്രഷറർ മുഹമ്മദ്‌കുഞ്ഞി ടൈൽസിന് തുക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
നാടിന്റെ വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തുന്ന ദേശീയവേദിയുടെ മുന്നോട്ടുള്ള പ്രയാണത്തിനാവശ്യമായ ഫണ്ട് സമാഹരണത്തിൽ എല്ലാവരും കൈകോർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 31 വരെ ഫണ്ട് സമാഹരണ ക്യാമ്പയിൻ നീണ്ടുനിൽക്കും.
പ്രസിഡന്റ് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു. നാസർ മൊഗ്രാൽ, ടി.എം ശുഹൈബ്, മുഹമ്മദ് അബ്കോ, എം.ജി.എ റഹ്‌മാൻ,എം എം റഹ്‌മാൻ, സിദ്ദീഖ് റഹ്‌മാൻ, ബി.എ മുഹമ്മദ്‌കുഞ്ഞി, അഷ്‌റഫ് സാഹിബ്,ഹമീദ് പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു.
ജന.സെക്രട്ടറി. എം എ മൂസ സ്വാഗതം പറഞ്ഞു.

Post a Comment