"സ്ത്രീ സുരക്ഷസാമൂഹിക ഉത്തരവാദിത്തം''വുമൻ ഇന്ത്യ മൂവ്മെന്റ് (WIM) കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു.
മഞ്ചേശ്വരം :"സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം''എന്ന പ്രമേയത്തിൽ വുമൻ ഇന്ത്യ മൂവേമെന്റ് (WIM ) 2024 ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ രാജ്യ വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വാരം മണ്ഡലം കമ്മിറ്റി ഹൊസംഘടി ടൗണിൽ സംഘടിപ്പിച്ച കാൻഡിൽ മാർച്ച് ശ്രദ്ധേയമായി.
സ്ത്രീകളുടെ സുരക്ഷാ അവബോധം ഉയർത്തുകയും, സമൂഹത്തെ സ്ത്രീ സുരക്ഷയിലേക്കുള്ള ശ്രദ്ധയിലേക്ക് ആകർഷിക്കുകയും, പൊതു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച മണ്ഡലം പ്രസിഡന്‍റ് റുഖിയ അൻവർ പറഞ്ഞു.
ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ രാജ്യത്തിലുടനീളമായി നടന്നു വരികയാണ്.
മണ്ഡലം സെക്രട്ടറി താഹിറ അബ്ദുൽ കാദർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫസീന ഷബീർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Post a Comment