പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടിൽ നിന്നു എട്ടു പവൻ സ്വർണ്ണവും 60,000 രൂപയും കവർച്ച ചെയ്‌ത പ്രതി അറസ്റ്റിൽ
കാസർകോട്: ജോലിക്കു പോകുമ്പോൾ പുറത്തു സൂക്ഷിച്ച താക്കോലെടുത്തു വീട്ടിൽ നിന്നു എട്ടു പവൻ സ്വർണ്ണവും 60,000 രൂപയും കവർച്ച ചെയ്‌ത പ്രതി അറസ്റ്റിൽ. മധൂർ, അറന്തോട്ടെ റോബർട്ട് റോഡ്രിഗസി (53)നെയാണ് വിദ്യാനഗർ എസ് ഐ മാരായ വി വി അജീഷ്, വി രാമകൃഷ്‌ണൻ, ബിജു, പൊലീസുകാരനായ റോജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അറന്തോട്ടെ ഫെലിക്‌സ് ഡിസൂസയുടെ വീട്ടിൽ നിന്നാണ് കവർച്ച നടന്നത്.ഏതാനും ദിവസം മുമ്പായിരുന്നു കവർച്ച. ഇക്കാര്യം വീട്ടുടമയായ ഫെലിക്‌സ് അറഞ്ഞിരുന്നില്ല, കഴിഞ്ഞ ദിവസം അലമാര തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകി. സംശയത്തെ തുടർന്ന് റോബർട്ടിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്. റോബർട്ട് ഏതാനും ദിവസമായി ആര്‍ഭാടത്തോടെ കഴിയുകയായിരുന്നു.ഇതാണ് സംശയത്തിനു ഇടയാക്കിയത്.
Post a Comment