ദേശീയപാത സർവീസ് റോഡിലെ യാത്രാദുരിതത്തിന് പരിഹാരമാവും: ചേരങ്കൈ തീരദേശ റോഡ് മൊഗ്രാൽ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാർ.
കാസറഗോഡ്. ദേശീയപാത സർവീസ് റോഡിലെ യാത്രാദുരിതം സംബന്ധിച്ച് കൂടുതൽ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ തീരദേശ റോഡ് ഗതാഗത സർവീസ് വിപുലപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.2025 മാർച്ച് മാസത്തോടെ തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത മുഴുവനായും ഗതാഗതത്തിന് തുറന്നു കൊടുത്താൽ പോലും അശാസ്ത്രീയത ചൂണ്ടിക്കാണിക്കപ്പെടുന്ന സർവ്വീസ് റോഡിലെ പോരായ്മകൾ പരിഹരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പുതിയൊരു നിർദ്ദേശം നാട്ടുകാരിൽ നിന്ന് ഉയർന്നു വരാൻ കാരണമാവുന്നത്.
നിലവിൽ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ തീരദേശ റോഡ് സംവിധാനം നിലവിലുണ്ട്.അവ കൂട്ടിയോജിപ്പിക്കാൻ ആവശ്യമായ വലിയ പദ്ധതികൾ വേണമെന്നാണ് നാട്ടുകാരുടെ നിർദ്ദേശം.ഭാവിയിൽ ഇത് അനിവാര്യമാണെന്നും ഇവർ പറയുന്നുമുണ്ട്. കാസറഗോഡ് നെല്ലിക്കുന്ന് കടപ്പുറം ചേരങ്കൈ റോഡ് വഴി നിലവിൽ സിപിസിആർഐ- ചൗക്കി വരെയായി തീരദേശ ഗതാഗത സൗകര്യമുണ്ട്.ഇത് മൊഗ്രാൽ പുത്തൂർ തീരദേശവുമായി ബന്ധിപ്പിക്കണമെന്നാണ് ആവശ്യം. മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ നിലവിൽ ദേശീയപാതയിൽ നിന്ന് റെയിൽവേ അടിപ്പാത സൗകര്യമുണ്ട്. ചേരങ്കൈ -ചൗക്കി തീരദേശ റോഡിനെ മൊഗ്രാൽപുത്തൂറുമായി ബന്ധിപ്പിക്കാനായാൽ തിരക്കേറിയ ദേശീയപാതയിൽ നിന്ന് മാറി തീരദേശ റോഡിലൂടെ തന്നെ കാസർഗോഡ് ടൗണിൽ പ്രവേശിക്കാനാവും. ഇത് സർവീസ് റോഡിലെ യാത്രാദുരിതത്തിനും പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു. ഇതിന് കാസറഗോഡ് നഗരസഭയും,മൊ ഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തും മുൻകൈയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഈ പദ്ധതി യാഥാർത്ഥ്യമായാൽ കുമ്പള കോയിപ്പാടി വഴി മൊഗ്രാൽ കൊപ്പളത്തിലേക്കുള്ള തീരദേശ റോഡ് വഴി മൊഗ്രാൽ പുത്തൂരിലെ തീരദേശ റോഡിനെ ആശ്രയിച്ചാൽ തീരമേഖലയിൽ 15 കിലോമീറ്റർ റോഡ് സർവീസ് യാഥാർത്ഥ്യമാകും.ഇത് പടിഞ്ഞാർ ഭാഗത്തുള്ള ജനങ്ങൾക്ക് ദേശീയപാത സർവീസ് റോഡിനെ ആശ്രയിക്കാതെ തന്നെ തീരദേശത്തു കൂടി വലിയ ഗതാഗത സൗകര്യമാവുകയും ചെയ്യും.ഇതിന് വേണ്ട പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് പടിഞ്ഞാർ പ്രദേശ വാസികളുടെ ആവശ്യം.

Post a Comment