JHL

JHL

ലോക ഇമ്മ്യൂണൈസേഷൻ ദിനം ആചരിച്ചു

കാസറഗോഡ് :ലോകഇമ്മ്യുണെസേഷൻ ദിനത്തി ന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം, മഞ്ചേശ്വരം താലൂക്കാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
മിസ്ബാഹുൽ ഉലും മദ്രസ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ  ഉദ്ഘാടനം മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സിദ്ധിഖ്  നിർവഹിച്ചു. ചടങ്ങിന് മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രഭാകർ റായ്  അധ്യക്ഷത വഹിച്ചു. ജില്ലാ ആർ. സി. എച്ച് ഓഫീസർ ഡോ. ഷാൻ്റി കെ.കെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഗീത എം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് പ്രേമിൻ  ടി എസ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ് നന്ദിയും പറഞ്ഞു .

 ജില്ലാ മെഡിക്കൽ ഓഫീസിലെ  കമ്മ്യൂണിറ്റി മെഡിസിൻ  വിദഗ്ധനും അസിസ്റ്റൻ്റ് ടു ആർ. സി. എച്ച് ഓഫീസറുമായ  ഡോ. ബേസിൽ വർഗ്ഗീസ് വിഷയാവതരണം നടത്തി. മഞ്ചേശ്വരം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ , ഹൊസമബെട്ടു കടപ്പുറം പ്രദേശവാസികൾ പരിപാടിയിൽ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ഔട്ട്‌റീച് ഇമ്മ്യൂണൈസേഷൻ ക്യാമ്പയിനും നടത്തി.

എല്ലാ വർഷവും നവംബർ 10 ലോക രോഗപ്രതിരോധ കുത്തിവയ്പ്പ് ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം നാം ആചരിക്കുന്നത്. ലോകത്ത്  രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ (വാക്സിനേഷൻ) ഒരു വർഷം 2-3 മില്യൺ മരണങ്ങൾ  തടയാൻ സാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി പ്രതിജനകം നൽകുന്നതിനെയാണ് വാക്സിനേഷൻ  എന്നു പറയുന്നത്. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം  നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹെർഡ്‌ ഇമ്മ്യൂണിറ്റി) ലഭിക്കും.

ജനനം മുതൽ    യഥാസമയം  പ്രതിരോധ  കുത്തിവയ്പുകളും തുള്ളിമരുന്നുകളും  നൽകി നമ്മുടെ കുഞ്ഞുങ്ങളെ മാരക  രോഗങ്ങളിൽ  നിന്നും  സംരക്ഷിക്കുന്നതിനായി മുഴുവൻ രക്ഷി താക്കളും മുന്നോട്ട് വരണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. എ വി രാംദാസ് അഭ്യർത്ഥിച്ചു.

No comments