ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കാസറഗോഡ്.ഏഴാമത് അഖിലേന്ത്യാ പ്രകൃതി ചികിത്സ ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലാ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ ഗവൺമെൻ്റ് ആയുർവേദ ആശുപത്രി നുള്ളിപ്പാടിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കാസറഗോഡ് മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ. ഭാഗ്യലക്ഷ്മി സി കെ സ്വാഗതവും മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം ഉൽഘാടനവും നിർവഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി. രമേഷ്,ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ:അഞ്ജു.പി, രാമചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു.
യോഗ പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ: പ്രതിഭ കെ,ജീവിതശൈലി രോഗങ്ങളെ പ്രകൃതി ചികിത്സ രീതികളിലൂടെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ ആസ്പദമാക്കി വിഷയാവതരണവും ജില്ല ഹോമിയോപ്പതി ആശുപത്രിയിലെ ആയുഷ്മാൻ ഭവ യൂണിറ്റ് യോഗ - പ്രകൃതി ചികിത്സ മെഡിക്കൽ ഓഫീസർ ഡോ.സിനു കുര്യാക്കോസ് ബോധവൽക്കരണ ക്ലാസും എടുത്തു. ആശുപത്രി സിഎംഒ ഡോ: സ്വപ്ന കെഎസ് നന്ദി പറഞ്ഞു.

Post a Comment