മാക് 7: മൊഗ്രാൽ ഹെൽത്ത് ക്ലബ് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
മൊഗ്രാൽ. ചുരുങ്ങിയ സമയത്തിനകം ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന "മാക് 7''ഹെൽത്ത് ക്ലബ് മൊഗ്രാൽ യൂണിറ്റ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി "ആരോഗ്യ കേരളം'' എന്ന പേരിൽ മൊഗ്രാൽ സ്കൂൾ മൈതാനത്ത് കേരള ഭൂപടം മാതൃകയിൽ അണിനിരന്നു കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. എഴുപതിലേറെ അംഗങ്ങൾ അണിനിരന്നു. ദേശീയ ഗാനമാലപിച്ചും,മധുരം വിതരണം ചെയ്തുമാണ് കേരളപ്പിറവി ദിനം ആഘോഷിച്ചത്.
മാക് 7 ട്രെയിനർമാരായഎം മാഹിൻ മാസ്റ്റർ, കെ മുഹമ്മദ് കുഞ്ഞി മാഷ്, ശരീഫ് ദീനാർ, റിയാസ് കരീം എന്നിവർ നേതൃത്വം നൽകി.
മാക് 7 ട്രെയിനർമാരായഎം മാഹിൻ മാസ്റ്റർ, കെ മുഹമ്മദ് കുഞ്ഞി മാഷ്, ശരീഫ് ദീനാർ, റിയാസ് കരീം എന്നിവർ നേതൃത്വം നൽകി.
Post a Comment