കുമ്പളയിൽ കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്
കുമ്പള: കുമ്പളയിൽ കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്.
മംഗളൂരുവിലെ ആശുപത്രികളിൽ ചികിത്സയിലുള്ള വിദ്യാർത്ഥികൾക്ക് സാരമായ പരിക്കുള്ളതായാണ് വിവരം.
ഷേണിയിൽ നടക്കുന്ന കുമ്പള ഉപജില്ല സ്കൂൾ കലോത്സവം കണ്ട് കെ. എൽ 14 എ.ബി 8111 താർ വണ്ടിയിൽ മടങ്ങുകയായിരുന്നു സഹപാഠികളായ ആറ് വിദ്യാർത്ഥികൾ. മുൻ സീറ്റിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം ഉണ്ടായ ഉടൻ ഇവർ ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിൽ എത്തിച്ചത്.
പത്താംതരം വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്.
കുമ്പള ബദിയടുക്ക റോഡിൽ നാരായണമംഗലത്ത് വച്ച് ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. പത്താംതരം വിദ്യാർത്ഥികളായ അൻസാദ്, സിയാദ്, കാശിഫ്, അഫ്ലാൽ, റുഫയ്ദ് എന്നീ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

Post a Comment