JHL

JHL

ആവശ്യത്തിന് പരിശീലനമില്ല , കാഴ്ച പരിമിതിയും ; എല്ലാം മറികടന്ന് താരമായി നിയാസ് അഹമദ്

അംഗഡി മൊഗർ:  കാഴ്ച പരിമിതിയെ മറികടന്ന് വേഗത്തിന്റെ  താരമായി  നിയാസ് അഹമ്മദ് എന്ന പതിനാലുകാരൻ. സിന്തറ്റിക് ട്രാക്കിൽ വെറും മൂന്നുദിവസം പരിശീലനം മാത്രം നടത്തി സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നിയാസ്.

സംസ്ഥാനതലത്തിലെ കന്നിവിജയത്തിൽ അധ്യാപകരും സുഹൃത്തുക്കളും മാത്രമല്ല, നാടൊന്നാകെ ആഹ്ളാദത്തിലാണ്. മികച്ച കളിസ്ഥലമോ ആധുനിക സംവിധാനങ്ങളോയില്ലാത്ത മലയോരഗ്രാമമായ അംഗഡിമുഗറിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സംസ്ഥാന ചാമ്പ്യൻ പട്ടം കരസ്ഥമാക്കുമ്പോൾ നാടിന് ഹന്നെ അഭിമാനമായി മാറുകയാണ് നിയാസ് എന്ന കൊച്ചു മിടുക്കൻ.

പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോഴായിരുന്നു കാഴ്ച കുറയുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എങ്കിലും പതറാതെ മത്സരത്തിൽ സജീവ സാന്നിധ്യമായി. കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ കായികരംഗത്തെ മികവ് എല്ലാവരും അംഗീകരിച്ചു.

അംഗഡിമുഗർ സ്കൂളിന് തൊട്ടടുത്ത് തന്നെയാണ് വീട്. രാവിലെയും വൈകിട്ടും പരിശീലനത്തിന് ഇത് സഹായകമായി.കാൽപ്പന്ത് കളിക്കാരൻ കൂടിയാണ് നിയാസ്. അംഗഡിമുഗറിലെ വ്യാപാരി അബ്ദുൾ ഹമീദിന്റെയും നസീമയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ.നല്ലൊരു കളിസ്ഥലം അംഗഡിമുഗർ എന്നല്ല, കുമ്പള ഉപജില്ലയിലെ ഒരൊറ്റ സ്കൂളിനുമില്ല. നഗ്നപാദനായാണ് ചെളിനിറഞ്ഞ സ്കൂൾ കളിസ്ഥലത്തെ ഓട്ടം. നീലേശ്വരത്തെ സിന്തറ്റിക് ട്രാക്കിൽ പരിശീലനം നടത്തിയത് മൂന്നുദിവസം മാത്രം. ട്രാക്ക് ഷൂ ധരിക്കുന്നതുതന്നെ ആദ്യമായാണ്‌.

പാവപ്പെട്ട കുടുംബത്തിലെ അംഗമായ നിയാസിന് അംഗഡിമുഗർ യുവധാര ക്ലബായിരുന്നു ഷൂ നൽകിയത്.





No comments