JHL

JHL

മുഗു റോഡ് സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു

കാസർകോട്: മുഗു റോഡ്  സ്വദേശിയായ യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചു. സീതാംഗോളി മുഗുറോഡിലെ ഹമീദ് പയോട്ട - ഹഫ്‌സ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (21) ആണ് മരിച്ചത്. ഫറോഖ് റെയിൽവേ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഫറോഖ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് ജൂസ് കടയിൽ  ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് സാബിത്.  അന്വേഷണം നടത്തിവരുന്നതിനിടയിൽ ട്രെയിൻ തട്ടിയ നിലയിൽ ഒരു മൃതദേഹം കോഴിക്കോട് മെഡികൽ കോളജിൽ കൊണ്ടുവന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ മോർചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സഹോദരിമാർ: സാനിയ, ഫാത്വിമ.

No comments