JHL

JHL

ഇച്ഛാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവവും ഉദ്യോഗസ്ഥ അലംബാവവും ജില്ലയുടെ വികസന മുരടിപ്പിന് കാരണമാകുന്നു - ദേശീയവേദി സെമിനാർ

മൊഗ്രാൽ: കേരളപ്പിറവി ദിനത്തിൽ  'കേരളത്തിന്റെ വളർച്ചയും കാസറഗോഡിന്റെ തളർച്ചയും' എന്ന വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച സെമിനാർ ചർച്ചകൾ കൊണ്ട് സമ്പുഷ്ടമായി. നിരവധി ആളുകൾ പങ്കെടുത്ത സെമിനാറിൽ  കാസറഗോഡിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിൽ നിന്ന് മാറിമാറി വരുന്ന സർക്കാറുകൾ മുഖം തിരിഞ്ഞു നിൽക്കുന്നതി നെതിരെ പ്രതിഷേധമിരമ്പി.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമായി ബന്ധപ്പെട്ട് മൊഗ്രാൽ ഗവ.സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചകളെ സജീവമാക്കി.ജില്ലയിലെ ജനപ്രതിനിധികളുടെ വികസനകാര്യത്തിലുള്ള ഏകോപനമില്ലായ്മയും വിമർശനത്തിന് വിധേയമായി.
ഇച്ഛാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവവും  ഉദ്യോഗസ്ഥ  അലംബാവവും  ജില്ലയുടെ വികസന മുരടിപ്പിന് കാരണമാകുന്നതായി വിഷയാവതരണം നടത്തിയ സിജി സീനിയർ കരിയർ കൗൺസെലറും പ്രമുഖ മോട്ടിവേറ്ററുമായ നിസാർ പെറുവാട് അഭിപ്രായപ്പെട്ടു.
ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉണർന്ന് പ്രവർത്തിച്ചാൽ ആരോഗ്യ- ഗതാഗത മേഖലയിലെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.
എം.മാഹിൻ മാസ്റ്റർ, ഹമീദ് കാവിൽ, അഷ്റഫ് പെർവാഡ്,ടി.എം ഷുഹൈബ്, ലത്തീഫ് കൊപ്പളം, ആരിഫ് ടി.എം, എം എ അബ്ദുറഹ്മാൻ, ഗഫൂർ ലണ്ടൻ, ഹമീദ് പെർപാഡ്, ടി.പി അനീസ്, മനാഫ് എൽ.ടി, അനീസ് കോട്ട, ടി.കെ ജാഫർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ദേശീയവേദി ഭാരവാഹികളായ മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ, ബി.എ മുഹമ്മദ്കുഞ്ഞി അഷ്റഫ് സാഹിബ്
എക്സിക്യൂട്ടീവ് അംഗങ്ങളായ ഖാദർ മൊഗ്രാൽ, എം.എ അബൂബക്കർ സിദ്ദീഖ്,മുഹമ്മദ് കെ.പി, മുഹമ്മദ് കുഞ്ഞി എം.എസ്,ശരീഫ് ദീനാർ, അബ്ദുല്ല കുഞ്ഞി നടുപ്പളം, ബി.കെ അൻവർ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഫായിസ, ഫിദ,ദേവാനന്ദ, ഫസൽ എന്നിവർ ചോദ്യങ്ങൾ ഉന്നയിച്ചു.
ജന.സെക്രട്ടറി എം.എ മൂസ സ്വാഗതവും ട്രഷറർ മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദിയും പറഞ്ഞു.

No comments