കഞ്ചിക്കട്ട-കൊടിയമ്മ പാലം അടിയന്തിര പ്രാധാന്യം നൽകി പുതുക്കിപ്പണിയണം. --ആദി ദളിത മുന്നേറ്റ ഘടകം.
കുമ്പള.വിദ്യാർത്ഥികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെട്ടു കിടക്കുന്ന കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം അടിയന്തിര പ്രാധാന്യത്തോടെ പുതുക്കിപ്പണിയാൻ നടപടി സ്വീകരിക്കണമെന്ന് കാസർഗോഡ് ജില്ലാ ആദി ദളിത മുന്നേറ്റ ഘടകം വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
പരിപാടിയോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മഹാസഭയും ബോധവൽക്കരണ ക്യാമ്പും'' സംഘടിപ്പിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സഞ്ജീവ പാട്രെ അധ്യക്ഷത വഹിച്ചു.യക്ഷഗാന കലാകാരൻ സുന്ദര അയ്യപ്പ മൂലെ ഉദ്ഘാടനം ചെയ്തു. ഉദയകുമാർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഗോപാലകൃഷ്ണ പാങ്ങോത്ത് മുഖ്യാതിഥിയായി സംബന്ധിച്ചു.സുന്ദർ കെഎം സ്വാഗതം പറഞ്ഞു.
പികെ ചന്ദ്രശേഖര കുമ്പള, രാമചന്ദ്ര,ലക്ഷ്മണ ഉപ്പള,ഗണേഷ്,അജയ് കാസർഗോഡ്, ബാലകൃഷ്ണൻ ബംഗേര, സീതാരാമ പട്രെ, ശശികുമാർ നെല്ലിക്കട്ടെ,സീന കഞ്ചിക്കട്ടെ,കെഎം സുന്ദര കഞ്ചിക്കട്ടെ,നിർമ്മല കജംപാടി,സുമലത ബംബ്രാണ,സഞ്ജീവ പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാമചന്ദ്ര മഞ്ചേശ്വരം നന്ദി പറഞ്ഞു.
ഭാരവാഹികൾ: പികെ ചന്ദ്രശേഖര കുമ്പള(പ്രസി) ഗോപാലകൃഷ്ണ പ ങ്ങോത്ത് (വൈസ് പ്രസി)രാമചന്ദ്ര മഞ്ചേശ്വരം(ജന: സെക്ര) ലക്ഷ്മണ ഉപ്പള (ജോ:സെക്ര)ഗണേഷ് (ട്രഷറർ).
Post a Comment