JHL

JHL

സംഘപരിവാർ ഭീകരതയെ ചെറുക്കാൻ ദളിത്‌ മത ന്യൂനപക്ഷ പോരാട്ടം ശക്തിയാർജിക്കണം: പിഡിപി

ഉപ്പള: ഇന്ത്യാ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷണത്തിനും ഭരണ തലത്തിലെ ഫാസിസ്റ്റു കടന്നു കയറ്റത്തിനെതിരെയും   സംഘപരിവാർ ഭീകരതയുടെ വർഗീയ ധ്രുവീകരണത്തിനുമെതിരെ ദളിത് മത ന്യൂനപക്ഷങ്ങൾ   ഒരുമിച്ച് നടത്തുന്ന പോരാട്ടം അനിവാര്യം എന്ന പിഡിപിയുടെ മുദ്രാവാക്യത്തിന്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു എന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ടി എ മുഹമ്മദ് ബിലാൽ പറഞ്ഞു.
പിഡിപിയുടെ ഉത്ഭവം തന്നെ  ദലിത് മതന്യൂനപക്ഷങ്ങളുടെ ഐക്യം എന്ന ആവർണ്ണപക്ഷ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു . അവർണ്ണപക്ഷ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യത്തെ ഭയന്നത് കൊണ്ടായിരുന്നു ഫാസിസ്റ്റ് ഭരണകൂടങ്ങൾ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വ്യാജ കേസുകൾ ചുമത്തി ഇല്ലായ്മ ചെയ്യുവാൻ വേണ്ടി ശ്രമം നടത്തിയത്. എന്നാൽ ഇന്ത്യ രാജ്യത്തിൽ പുതിയ തലമുറയിലെചരിത്ര വിദ്യാർത്ഥികൾ  പരിചയപ്പെടുത്തുന്ന ജീവിച്ചിരിപ്പുള്ള വിപ്ലവകാരിയായി അബ്ദുൾ നാസർ മഅ്ദനിക്ക് മാറാൻ സാധ്യമായത് അദ്ദേഹം നടത്തിയ ആർജ്ജവമുള്ള പോരാട്ടങ്ങൾ ആയിരുന്നു എന്നും ആ പോരാട്ടം തുടരാനും സംഘപരിവാർ ഭരണകൂട ഭീകരതക്കെതിരെ ചേർത്തു നിൽക്കാനും ദലിത് മതന്യൂനപക്ഷ കൂട്ടായ്മ രാഷ്ട്രീയമായി വളർന്നുവ രേണ്ടത് ഏറെ അനിവാര്യമായ കാലഘട്ടത്തിലാണ് നാം ഉള്ളത് എന്നും മുഹമ്മദ് ബിലാൽ പറഞ്ഞു.

പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ശഹീദെ മില്ലത്ത് ടിപ്പു സുൽത്താൻ നഗറിൽ  ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കും വർഗീയ ധ്രുവീകരണത്തിനെതിരെ നടന്ന  പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദ്  സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എസ് എം ബഷീർ റസ്വി വിഷയവതരണം നടത്തി, പിഡിപി ജില്ലാ ഉപാധ്യക്ഷൻ ഷാഫി ഹാജി അടൂർ ജില്ലാ സെക്രട്ടറി ആബിദ് മഞ്ഞമ്പാറ ട്രഷറർ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ പ്രവാസി സംഘടന പിസി എഫ് പ്രതിനിധി കാലിദ് ബംബ്രാണ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോക്കെ അധ്യക്ഷത വഹിച്ചു
ഐ എസ് എഫ്, പി സി എഫ്. പി ടി യു സി. തുടങ്ങി പാർട്ടിയുടെ മുൻ ജില്ലാ മണ്ഡലം ഭാരവാഹികൽ ആശംസ പ്രസംഗം നടത്തി പിഡിപി മുൻ ജില്ലാ ഉപാധ്യക്ഷൻ കെപി മുഹമ്മദ് ഉപ്പള പ്രതിജ്ഞ നിർവഹിച്ചു, മണ്ഡലം സെക്രട്ടറി ചുമതല യുള്ള ജില്ലാ ജോയിന്റ് സെക്രട്ടറി എം എ കളത്തൂർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ജാസിർ പൊസോട്ട് നന്ദിയും പറഞ്ഞു.

No comments