ബൈത്തുസ്സകാത്ത് കേരള; വീടുകളുടെ ശിലാസ്ഥാപനം നടത്തി
കാസർകോട്(www.truenewsmalayalam.com) : ബൈത്തുസ്സകാത്ത് കേരളയുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായി കാസർകോട് നാൽത്തടുക്കയിൽ നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ ശിലാസ്ഥാപനം ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് നിർവഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം എം.എം മുഹിയുദ്ദീൻ,ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് സഈദ് ഉമർ, പഞ്ചായത്ത് അംഗം ബഷീർ,പി എസ് അബ്ദുല്ല കുഞ്ഞി, കെ. ഐ അബ്ദുൽ ലത്തീഫ്, ബി.കെ മുഹമ്മദ് കുഞ്ഞി, സി.എ മൊയ്തീൻ കുഞ്ഞി, അബ്ദുസ്സലാം എരുതുംകടവ്, ബി.എം മുഹമ്മദ് കുഞ്ഞി, ബി.എം അബ്ദുല്ല, എൻ.എം അഹമ്മദ് ശരീഫ്, മുഹമ്മദ് നാൽത്തട്ക്ക എന്നിവർ സംബന്ധിച്ചു.
Post a Comment