JHL

JHL

രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്നു: സർക്കാറുകൾ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തണം. - നസ്രിയ ബെല്ലാരെ

മഞ്ചേശ്വരം:രാജ്യത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും, കൊലപതാകങ്ങളും ക്രമേണ വർധിച്ചു കൊണ്ടിരിക്കുന്നുവെന്നും,സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള മയക്കു മരുന്ന് മാഫിയകൾ സജീവമാണന്നും വുമൺ ഇന്ത്യ മൂവ്മെന്റ് (WIM)കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി നസ്രിയ ബെ ല്ലാരെ അഭിപ്രായപ്പെട്ടു.

മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം  ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു നസ്രിയ ബെല്ലാരെ. പല വിഷയങ്ങളിലും പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾ  പോലും ചൂഷണത്തിന് ഇരയാകുന്ന അവസ്ഥയാണ് ഇന്ന് ഈ രാജ്യത്തുള്ളത്. രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകൾ നിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്ത്രീ സുരക്ഷ സർക്കാറുകൾ ഉറപ്പു വരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും, ഇതിനായി സ്ത്രീകളുടെ സംഘടിത ശക്തി അനിവാര്യമാണെന്നും മഹിളാ സംഗമം അഭിപ്രായപ്പെട്ടു.

"സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം''എന്ന ദേശീയ ക്യാമ്പയിനിന്റെ ഭാഗമായി വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള വ്യാപാര ഭവനിൽ നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് റുഖിയ അൻവർ അധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം ഹസീന സലാം, കാസർഗോഡ് ജില്ലാ പ്രസിഡന്റെ നജ്മ റഷീദ്,വോർകാടി ഗ്രാമ പഞ്ചായത്ത്‌ അംഗം കമറുന്നിസ മുസ്തഫ എന്നിവർ സംസാരിച്ചു. പുതുതായി വുമൺ ഇന്ത്യ മൂവ്മെന്റിലേക്ക് കടന്നു വന്നവർക്ക്  മെമ്പർഷിപ്പ് വിതണം ചെയ്യുകയും ചെയ്തു. മണ്ഡലം സെക്രട്ടറി താഹിറ ഖാദർ സ്വാഗതവും, ഫസീല ഷബീർ നന്ദിയും അറിയിച്ചു.



No comments