JHL

JHL

സ്വത്ത് തർക്കം ; ചെമനാട് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കാസറഗോഡ് : സ്വത്ത് തർക്കത്തെ  തുടർന്ന് കാസർകോട്ട് ജേഷ്ഠനെ അനുജൻ കുത്തി കൊലപ്പെടുത്തി.  പരവനടുക്കം മാവില റോഡിലെ പേര വളപ്പിൽ ചന്ദ്രൻ (51) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനുജനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് വഴക്കിന് തുടക്കമെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടുംബസ്വത്ത് തൻ്റെ പേരിൽ ആക്കിതരണമെന്ന് അനുജൻ ആവശ്യപ്പെട്ടതായി പറയുന്നു. ആധാർ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ സ്വത്ത് ഭാഗം വെക്കാൻ കഴിഞ്ഞില്ലെന്നും ഇതിൻ്റെ പേരിലാണ് വഴക്കുണ്ടാക്കിയതെന്നും പറയുന്നു. ഒരു തവണ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തടഞ്ഞപ്പോൾ കത്തി താഴെ വീണതായും പിന്നീട് വീണ കത്തിയെടുത്ത് ചന്ദ്രൻ്റെ നെഞ്ചിൽ കുത്തിയെന്നുമാണ് പറയുന്നത്.
തടയാൻ ശ്രമിച്ച ഗോപി, മണി എന്നിവർക്ക്  കൈക്കും മറ്റും പരിക്കേറ്റു. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ നാട്ടുകാർ പിടികൂടി  പൊലീസിനെ ഏൽപ്പിച്ചു.

No comments