JHL

JHL

പെറുവാഡ് ഫുട് ഓവർ ബ്രിഡ്ജ് പ്രവർത്തനം നിർത്തി വെച്ചു. നാട്ടുകാർ പ്രതിഷേധത്തിൽ '

കുമ്പള  : അണ്ടർപാസിന് വേണ്ടിയുള്ള  ഒരു പാട് നാളത്തെ പ്രക്ഷോഭത്തിനൊടുവിൽ പെറുവാട് പാസ്സായ ഫുട് ഓവർബ്രിഡ്ജ് പണി കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടതനുസരിച്ച് കരാർ കമ്പനിയായ ULCC നിർത്തി വെച്ചു.

പണി തുടങ്ങി ഫൗണ്ടേഷൻ കഴിഞ്ഞ് പിന്നീട് മുടങ്ങിയത് കണ്ട നാട്ടുകാർ കരാറുകാരോട് അന്വേഷിച്ചപ്പോഴാണ് പ്രസിഡണ്ട് കത്ത് നൽകിയതായി വിവരം അറിഞ്ഞത്. തനിക്ക് മുകളിൽ നിന്ന് സമ്മർദ്ദമുണ്ടായത് കൊണ്ടാണ് അങ്ങനെ കത്ത് നൽകിയത് എന്നാണ് പ്രസിഡണ്ട് പ്രതികരിച്ചത്. ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി നാട്ടുകാരോടോ പ്രദേശവാസികളോടൊ അന്വേഷിക്കാതെ പ്രസിഡണ്ട് സ്വന്തം നിലക്ക് ഇങ്ങനെ ചെയ്തത് നാട്ടുകാരിൽ  പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

ഫുട് ഓവർബ്രിഡ്ജ് വരുന്ന പ്രദേശങ്ങളിൽ ഉള്ള മെമ്പർ മാരോട് പോലും ചോദിക്കാതെയാണ് പ്രസിഡൻ്റ് ഇങ്ങനെ ചെയ്തത് എന്ന് മെമ്പർമാരായ അനിൽകുമാറും വിദ്യ പൈയും പറഞ്ഞു. മാത്രവുമല്ല ഇങ്ങനെ ഒരു അജണ്ട പഞ്ചായത്ത് കമ്മിറ്റിയിൽ വെച്ച് ചർച്ച ചെയ്തിട്ടുമില്ല.
മാത്രവുമല്ല റോഡിൻ്റെ ഒരു വശത്തുള്ള സ്കൂൾ മാനേജ്മെൻ്റിൻ്റെ എതിർപ്പാണ് കാരണം എന്ന് തെറ്റായ പ്രചരണം ഒരു ഭാഗത്ത് നടക്കുകയും ചെയ്യുന്നു. എന്നാല് തങ്ങളുടെ നൂറുക്കണക്കിന് കുട്ടികൾക്ക് ഉപകാരപ്രദമായ ഫുട് ഓവർബ്രിഡ്ജിന് തങ്ങൾ എന്തിന് എതിര് നിൽക്കണം എന്നാണ് അവർ ചോദിക്കുന്നത്.മാത്രവുമല്ല തങ്ങളുടെ ഓഡിറ്റോറിയത്തിലേക്കും ആളുകൾക്ക് എത്തിപ്പെടാൻ സൗകര്യം ഒരുക്കുന്ന ഈ ഫുട് ഓവർബ്രിഡ്ജ്ജ് പണി പുനരാരംഭിച്ചു ഇത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു

ആയിരക്കണക്കിന് സാധാരണ ജനങ്ങൾക്ക് ഉപകാരം ആവുന്ന ഫുട് ഓവർ ബ്രിഡ്ജ്  പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ
കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ്. മുൻകൈ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

No comments