മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് നിര്യാതനായി ; വിയോഗം മുസ്‌ലിം ലീഗ് പാർട്ടിക്കും യുഡിഎഫിനും നികത്താനാവാത്ത നഷ്ടങ്ങളിലൊന്നാണെന്നും മുസ്‌ലിം ലീഗ്
ബന്തിയോട് : മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ ബന്തിയോട് ഫസീദ മൻസിലിലെ എം ബി യൂസുഫ് (64) നിര്യാതനായി. ദീർഘകാലം മുസ്‌ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറായും യുഡിഎഫ് പഞ്ചായത്ത് ലെയിസൺ കമ്മിറ്റി ചെയർമാനായും യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മംഗ്ളൂറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.
ഖദീജയാണ് ഭാര്യ. മക്കൾ എം ബി ഉമർ ഫാറൂഖ്, എം ബി ഫൈസൽ, എം ബി ഫർഹാൻ, ഫസീദ, ഫാരിസ. മരുമക്കൾ: ഇസ്മാഈൽ ചട്ടംഞ്ചാൽ, അജ്മൽ തളങ്കര (യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡൻറ്), ആഇശ, ഷിബില. സഹോദരങ്ങൾ സഫ മൂസ ഹാജി, ഫാത്തിമ, മറിയമ്മ, പരേതരായ ആയിശാബി, എം.ബി മുഹമ്മദ്, എം ബി ഷേക്കാലി, എം ബി അബ്ദുല്ല.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ വീട്ടിലെത്തി.
Post a Comment