നിയാസ് അഹമ്മദിൻ്റെ പരിശീലനം സർക്കാർ ഏറ്റെടുക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്
കാസർകോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ
സബ് ജൂനിയർ 100 മീറ്ററിൽ സ്വർണ്ണം നേടിയ നിയാസ് അഹമ്മദിൻ്റെ പരിശീലനം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യമായ സ്പോർട്സ് കിറ്റ് സർക്കാർ നൽകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ആവശ്യപ്പെട്ടു. പരിശീലനം നടത്താൻ മതിയായ ഗ്രൗണ്ടില്ലാതെയും കാഴ്ച പരിമിതിയിലും ജില്ലക്ക് വേണ്ടി സ്വർണ്ണം നേടിയ അംഗടിമുഗർ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നിയാസ് അഹമ്മദിന് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ഉപഹാരം കൈമാറി. ജില്ലാ സെക്രട്ടറി റാഷിദ് മുഹിയുദ്ദീൻ സംബന്ധിച്ചു.

Post a Comment