കുമ്പള മാവിനകട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
കുമ്പള : കുമ്പള മാവിനകട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പച്ചമ്പള ദീനാർ നഗറിലെ മുഹമ്മദ് – ഖൈറുന്നിസ ദമ്പതികളുടെ മകൻ യൂസഫ് (18) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഏറെ നേരം റോഡിൽ വീണ് കിടന്ന യൂസഫിനെ പിറകെ വന്ന യാത്രക്കാർ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂസഫിനു രണ്ട് സഹോദരങ്ങളുണ്ട്. ഷിറിയ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായ യൂസഫ് സുഹൃത്തുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം കാസർകോട് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം പച്ചമ്പളയിലേക്ക് മടങ്ങുന്നതിനിടയിൽ മാവിനക്കട്ട ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. പിതാവ് മുഹമ്മദ് ദുബായിലാണ്.


Post a Comment