ദേശീയപാത: നെയിംബോർഡ് സ്ഥാപിച്ചതിൽ വ്യാപകമായി തെറ്റുകളുടെ പൂരം, മൊഗ്രാൽ ടൗണിനെ പെർവാഡാക്കി സൂചന ബോർഡ്
മൊഗ്രാൽ. ചിലയിടങ്ങളിൽ അക്ഷരത്തെറ്റുകൾ, അണങ്കൂർ അനഗൂറാ ക്കിയെങ്കിൽ മൊഗ്രാലിൽ മൊഗ്രാൽ ടൗണിന്റെ സ്ഥലം തന്നെ മാറ്റിയെഴുതി.വ്യാപക പ്രതിഷേധം ഉയരുമ്പോഴും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.
മൊഗ്രാൽ ടൗണിൽ സ്ഥാപിച്ച സൂചന ബോർഡിൽ മൊഗ്രാലിനെ പെറുവാഡായിട്ടാണ് സൂചന നൽകിയിരിക്കുന്നത്. മൊഗ്രാൽ ഓൾഡ് ലീഗ് ഓഫീസ് ബസ്റ്റോപ്പ് പരേതനായ ലീഗ് നേതാവ് ഹാജി ടി എം കുഞ്ഞിയുടെ പേര് വെച്ചു.നാട്ടുകാർ പാളിച്ചകൾ നിർമ്മാണ കമ്പനി അധികൃതരോട് ചൂണ്ടിക്കാണിക്കുമ്പോൾ കുമ്പള ഗ്രാമ പഞ്ചായത്ത് എഴുതിത്തന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. പഞ്ചായത്ത് അധികൃതരോട് ചോദിച്ചാൽ നിർമ്മാണ കമ്പനി അധികൃതർക്ക് തെറ്റുപറ്റിയതിന് പഞ്ചായത്തിനെ പരിചാരുകയാണെന്നാണ് പറയുന്നത്.
സൂചനാബോർഡ് സ്ഥാപിക്കുമ്പോൾ നാട്ടുകാരോടോ,വാർഡ് മെമ്പർമാരോടോ ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പേരുകൾ മാറ്റുന്നത് വലിയ പ്രതിഷേധമാണ് ഉയരുന്നത്.ബസ് വെയിറ്റിംഗ് ഷെട്ടറുകളും വിവിധ സ്ഥലങ്ങളിൽ മാറ്റി സ്ഥാപിച്ചിരിക്കുന്നതും നാട്ടുകാർക്ക് ഇപ്പോൾ ദുരിതമാവുന്നുണ്ട്.
Post a Comment