മൊഗ്രാൽ എം.എസ്. മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം; ദേശസ്‌നേഹത്തിന്റെ നിറവിൽ ആവേശം
മൊഗ്രാൽ: മൊഗ്രാലിന്റെ അഭിമാന കേന്ദ്രമായ എം.എസ്. മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകൾ പുതുക്കി, പ്രദേശവാസികളും അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു.
ലൈബ്രറി പ്രസിഡന്റ് സിദ്ദീഖലി മൊഗ്രാൽ ദേശീയപതാക ഉയർത്തി. ഫവാസ് ഇബ്രാഹിം (ലൈബ്രറി സെക്രട്ടറി) സ്വാഗതപ്രസംഗം നടത്തി. വിജയകുമാർ അധ്യക്ഷസ്ഥാനം വഹിച്ചു. മഹിൻ മാസ്റ്റർ പ്രധാന പ്രഭാഷണം നടത്തി, സ്വാതന്ത്ര്യത്തിന്റെ അർത്ഥവും, ജനാധിപത്യത്തിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യവും അടിവരയിട്ടു.
പരിപാടിയിൽ അസ്‌ലഹ്, ബി.എൽ. അലി, സിദ്ദീഖ് റഹ്‌മാൻ, അബ്കോ മുഹമ്മദ്, താജു, ഹാരിസ് ബാഗ്ദാദ്, താൻസീഫ്, അബ്ദുല്ല, അബ്ദുൽ റഹ്‌മാൻ സൂർത്തി, ജാഫർ, സിദ്ദീഖ് കണ്ണൻ വളപ്പ്, റിയാസ് കരീം, ടൈൽസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
നന്ദിപ്രസംഗം ലൈബ്രേറിയൻ ഉവൈസ് മൊഗ്രാൽ നടത്തി. ചടങ്ങ് വിജയകരമായി നടത്താൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
Post a Comment