മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ ഓട് മേഞ്ഞ കെട്ടിടത്തിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തു.
മൊഗ്രാൽ.ശക്തമായ കാലവർഷത്തെ മുൻനിർത്തി സ്കൂളുകളിൽ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാൽ ജിവിഎച്ച്എസ്എസ് ൽ ഏഴു ക്ലാസ്സ് റൂമുകൾ പ്രവർത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഈ മാസം ആദ്യവാരം ഒഴിപ്പിച്ചതിന് പിന്നാലെ പരിശോധന നടത്തിയ കുമ്പള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂൾ കെട്ടിടത്തിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തു.
കാലപ്പഴക്കം ചെന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായും, ക്ലാസ് മുറികളിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നുമാണ് കെട്ടിടത്തിന് അൻഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. സ്കൂൾ അധികൃതർ നേരത്തെ താൽക്കാലികമായായിരുന്നു ക്ലാസ്സിൽ നിന്ന് കുട്ടികളെ മാറ്റിയിരുന്നത്. കെട്ടിടം അൻഫിറ്റായ തോടെ ഇനി ഓട് മേഞ്ഞ കെട്ടിടത്തിന് പകരം പുതിയ കെട്ടിടമോ,ഇതേ കെട്ടിടത്തിൽ അറ്റകുറ്റപ്പണിയോ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരും.
സ്കൂളിൽ ഇപ്പോൾ തന്നെ ക്ലാസ് റൂമുകളുടെ കുറവുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയെ ഓർത്താണ് മുൻകരുതൽ എന്ന നിലയിൽ ശക്തമായ മഴ തുടരുന്നതിനിടെ ഓട് മേഞ്ഞ കെട്ടിടത്തിലെ 7 ക്ലാസ് റൂമുകൾ സ്കൂൾ അധികൃതർ ഒഴിപ്പിച്ചത്.ഒഴിപ്പിക്കുന്ന സമയത്ത് കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുമുണ്ടാ യിരുന്നു.എന്നാൽ കെട്ടിടത്തിൽ ചോർച്ചയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി കെട്ടിടം അൺഫിറ്റാ ക്കിയിരിക്കുന്നത്.
മൊഗ്രാൽ വക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2500 ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.എന്നാൽ ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഇപ്പോൾ ഇല്ല.സ്കൂൾ കെട്ടിടത്തിനായി പിടിഎ-എസ്എംസി കമ്മിറ്റികൾ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിക്കുന്നുണ്ട്. സ്കൂളിൽ നടന്ന വികസന ഫണ്ട് തിരിമറി മൂലം പണ്ട് അനുവദിച്ചു കിട്ടാനും ഇപ്പോൾ പിടി എ പ്രയാസം നേരിടുന്നുണ്ട്.
സ്കൂൾ ഹെഡ്മാസ്റ്ററുടെ നിർദ്ദേശപ്രകാരം കുമ്പള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിട അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ 5.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്.ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പിടിഎ കമ്മിറ്റി.സ്കൂളിന്റെ മേൽനോട്ടമുള്ള ജില്ലാ പഞ്ചായത്തിനെ സമീപിച്ചിട്ടുമുണ്ട്. അതിനിടെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ റെഡ് സ്റ്റാർ വിദ്യാഭ്യാസ മന്ത്രിക്കും,ജില്ലാ കളക്ടർ ക്കും,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും ഈമെയിൽ സന്ദേശം അയച്ചു.

Post a Comment