JHL

JHL

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ പ്രവർത്തക സംഗമവും മെമ്പർ ഷിപ്പ് വിതരണവും സംഘടിപ്പിച്ചു

മൊഗ്രാൽ : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി  മൊഗ്രാൽ ചാപ്റ്ററിൽ പ്രവർത്തക സംഗമവും മെമ്പർഷിപ്പ് വിതരണോത്ഘാടനവും സംഘടിപ്പുച്ചു 
എം എസ്  മൊഗ്രാൽ ലൈബ്രറി യിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ നാസിർ മൊഗ്രാൽ  അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ്‌  എം മാഹിൻ മാസ്റ്റർ  പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറിയും  നിരീക്ഷകനുമായ കബീർ ചെർക്കളം മെമ്പർഷിപ്പ് വിതരണോത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സെഡ്.  എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു. 
ചടങ്ങിൽ എം എച്ച് അബ്ദുൽ ഖാദർ, എം  എ അബ്ദുൽ റഹ്മാൻ, എ  പി ശംസുദ്ദീൻ ബ്ലാർക്കോട് , മൂസ  ബാസിത് , ടി  എം  ഷുഹൈബ് ,എം. എ. നജീബ്  ,ടി കെ അൻവർ  ,എ എം സിദ്ദിഖ് റഹ്‌മാൻ , കെ എം മുഹമ്മദ്‌ ,എം  എ  മൂസ, ലത്തീഫ് കോട്ട, മുഹമ്മദ്‌ അബ്ക്കോ  ,അബ്ദുല്ല കുഞ്ഞി നടുപ്പള്ളം ,നൗഷാദ് മലബാർ ,ബി എ. മുഹമ്മദ്‌ കുഞ്ഞി, യൂനുസ് മുഹമ്മദ്,‌ മുഹമ്മദ്‌ അഷ്‌റഫ്‌ ,എ  എം അബ്ദുൽ ഖാദർ തുടങ്ങിയവർ  സംബന്ധിച്ചു. എം എച്ച് അബ്ദുൽ റഹ്‌മാൻ നന്ദി പറഞ്ഞു. സംഗമത്തിന് കൊഴുപ്പേകി കൈകൊട്ടി പാട്ടിനു എം എച്ച്  അബ്ദുൽ റഹ്മാൻ ,ടി കെ അൻവർ  ,എം എച്ച് അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.

 

No comments