കുമ്പള ടോൾ ; പ്രതിഷേധം ശക്തമാവുന്നു ; തിങ്കളാഴ്ച്ഛ് കുമ്പളയിൽ കടകളടച്ചും ഓട്ടോ റിക്ഷകൾ ഓട്ടം നിർത്തിയും വൻ റാലി നടത്തും
കുമ്പള : മാനദണ്ഡങ്ങൾ മറികടന്ന് കുമ്പളയിൽ സ്ഥാപിക്കാൻ പോകുന്ന ടോൾ പ്ലാസക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തിങ്കളാഴ്ച്ഛ് കുമ്പളയിൽ കടകളടച്ചും ഓട്ടോ റിക്ഷകൾ ഓട്ടം നിർത്തിയും വൻ റാലി നടത്തുമെന്ന് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11:30 നാണ് റാലി നടക്കുന്നത്.
ഞായറാഴ്ച രാവിലെ ചേര്‍ന്ന് യോഗമാണ് ഈ തീരുമാനമെടുത്തത്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഉച്ചയ്ക്ക് 11 മണി മുതല്‍ 2 മണിക്കൂര്‍ കടകമ്പോളങ്ങള്‍ അടച്ചിടാന്‍ വ്യാപാരി പ്രതിനിധികള്‍ യോഗത്തില്‍ സന്നദ്ധത പ്രകടിപ്പിച്ചു. കടയടയ്ക്കുന്ന വ്യാപാരികള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ടോള്‍ നിര്‍മ്മാണം നിറുത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കഴിഞ്ഞദിവസം ജില്ലാ കളക്ടറോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ തീരുമാനമെടുക്കാന്‍ ആവില്ലെന്നും വീണ്ടും കോടതിയെ സമീപിക്കാനും അദ്ദേഹം സമരസമിതിയെ അറിയിക്കുകയായിരുന്നു എന്ന് പറയുന്നു.
Post a Comment