JHL

JHL

കാസർഗോഡ് ആർടിഒയുടെ ഡിജിറ്റൽ ഡ്രൈവിംഗ് ടെസ്റ്റ് കെട്ടിടം കാട് മൂടി നശിക്കുന്നു

ബേള- കുമാരമംഗലം: സംസ്ഥാന ഗതാഗത വകുപ്പ് നാലു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് ബേള കുമാരമംഗലത്ത് നിർമ്മിച്ചതും,2021ൽ ഗതാഗത വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതുമായ ഡിജിറ്റൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കെട്ടിടവും,അനുബന്ധ സാമഗ്രികകളും കാട് മൂടി നശിക്കുന്നു.
കാസർഗോഡ് ജില്ലയിൽ സർക്കാർ തുടങ്ങുന്ന മുഴുവൻ സ്ഥാപനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമാകുന്നത്. സ്ഥാപനം തുടങ്ങാൻ മാത്രമേ താല്പര്യമുണ്ടാവുന്നുള്ളൂ.അത് നിലനിർത്തുന്നതിനാ വശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാ കുന്നില്ല.കാസർഗോഡ് ആർട്ടിഒയുടെ കീഴിലാണ് സ്ഥാപനമുള്ളത്.പദ്ധതി ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതയുമില്ല.

 കോടികൾ മുടക്കിയുള്ള സ്ഥാപനം അടച്ചു പൂട്ടുമ്പോൾ അതിന് ഒരു സെക്യൂരിറ്റി സംവിധാനം പോലും നിയമിച്ചിട്ടില്ല എന്നതും അധികൃതരുടെ അനാസ്ഥ വിളിച്ചോതുന്നുമുണ്ട്. നോക്കുകുത്തിയായി മാറിയ കെട്ടിടം ഇപ്പോൾ കന്നുകാലികളുടെയും, വന്യജീവികളുടെയും വിഹാര കേന്ദ്രമാണ്. സർക്കാർ സ്ഥാപനത്തിൽ ഡിജിറ്റൽ ഡ്രൈവിംഗ് ടെസ്റ്റ് പൂനരാരംഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു. അവഗണന നേരിടുന്ന പ്രദേശം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.

No comments