JHL

JHL

" സർക്കാർ വിപണിയിൽ ഇടപ്പെട്ടിലെങ്കിൽ ഭക്ഷണ വില ഹോട്ടലിൽ വർദ്ധിപ്പിക്കേണ്ടി വരും" കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ

കുമ്പള : . നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഭക്ഷ്യ മേഖല ഒന്നാകെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തുടർന്നാൽ ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു.
വെളിച്ചണ്ണ , തേങ്ങാ, ബിരിയാണി അരി ഉൾപ്പെടെ നിത്യാപയോഗ സാധനങ്ങളുടെ വില കുതിച്ച് ഉയരുകയാണ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ജില്ലയിൽ രണ്ട് മേഖലകളായി തിരിച്ച്  5/8/25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പള പഞ്ചായത്തിലേയ്ക്കു പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിച്ചു..

PCB യുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക.
ഉറവിട മാലിന്യ സംസ്ക്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക,
അനധികൃത സമാന്തര ഹോട്ടൽ തട്ടുകൾക്കെതിരെ നടപടി സ്വികരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കുമ്പള പഞ്ചായത്ത് ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി ധർണ്ണ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര മുഖ്യപ്രഭാഷണം നടത്തി.മുഹമ്മദ് ഗസാലി,രാജൻ കളക്കര,സത്യൻ ഇരിയണ്ണി,അജേഷ് നുള്ളിപ്പാടി, നാരായണൻ ഊട്ടുപുര എന്നിവർ സംസാരിച്ചു. രക്ഷാധികാരി അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു, മമ്മു മുമ്പാറക്ക്  സ്വാഗതവും,യൂണിറ്റ് സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു. 


No comments