JHL

JHL

മംഗൽ പാടി താലൂക് ഹോസ്പിറ്റലിൽ പിയർ എഡ്യൂക്കേറ്റർ തുടർ പരിശീലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു

മംഗൽപാടി: കൗമാര സൗഹൃദ ദിനത്തോടനുബന്ധിച്ച്  മംഗൽപാടി താലൂക്ക് ആശുപത്രിയിൽ   കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ  പിയർ എഡ്യൂക്കേറ്റർ തുടർ പരിശീലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അശോക് കെ. പരിപാടി ഉദ്ഘാടനം ചെയ്തു.  ഹോസ്പിറ്റ ൽ പി ആർ ഒ  സനൽ എം. പരിപാടിക്ക് സ്വാഗതം പറഞ്ഞു.  അഡോസെൻ്റ് ഹെൽത്ത് കൗൺസിലർ അവിത വി. പിയർ എഡ്യൂക്കേറ്റർസ്ൻ്റെ സ്കൂൾതല പ്രവർത്തനങ്ങളും വ്യക്തിഗത അനുഭവങ്ങളും അവലോകനം ചെയ്തു.
പിയർ എഡ്യൂക്കേറ്റർ തുടർ പരിശീലനൻ്റെ ഭാഗമായി സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ  ചന്ദ്രശേഖർ,പബ്ലിക് ഹെൽത്ത് നഴ്സ്  സിനി സെബാസ്റ്റ്യൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ  ഷീന കെ.,സിവിൽ എക്സൈസ് ഓഫീസേഴ്സ്  പ്രജിത്ത് പി.,പ്രസന്ന കുമാർ വി., ഐ സി ടി സി കൗൺസിലർസ്  യോഗിഷ്  ഷെട്ടി, .ചിത്ര റായ്, വിമുക്തി ജില്ലാ മിഷൻ കോർഡിനേറ്റർ സ്നേഹ കെ.എം. എന്നിവർ അടങ്ങുന്ന പാനൽ പിയർ എഡ്യൂകേറ്റർസ്ൻ്റെ ചോദ്യങ്ങൾ അഭിമുഖികരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
തുടർന്ന്  സർട്ടിഫിക്കേറ്റ്  വിതരണവും മറ്റു കലാപരിപാടികളും നടന്നു. ആർ ബി എസ് കെ നഴ്സ്  നാൻസി ഡെന്നി പരിപാടിക്ക് നന്ദി അറിയിച്ചു.

No comments