മൊഗ്രാലിലെ ചവിട്ട് വലക്കാർ വലയെറിഞ്ഞു:ആദ്യദിനത്തിൽ മീനുണ്ട്,വിലയില്ല.
മൊഗ്രാൽ. കടൽക്ഷോഭത്തിന് നേരിയ ശമനമായതോ ടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വലയെറിഞ്ഞു. ആദ്യദിനം തന്നെ വല നിറച്ചും മീൻ ലഭിച്ചുവെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി.
മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധനമാണ് ചവിട്ടുവല.ഒരുകാലത്ത് മൊഗ്രാലിന്റെ സാമ്പത്തിക സ്രോതസായിരുന്നു ഈ തൊഴിൽ മേഖല.ഇതിന് നൂറുവർഷത്തെ പഴക്കവുമുണ്ട്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്തിരുന്ന ഈ തൊഴിൽ മേഖലയിൽ ഇന്ന് നൂറിന് താഴെ ആൾക്കാരാണ് ജോലി ചെയ്തു വരുന്നത്.
റംപ്പണി എന്ന് വിശേഷിപ്പിക്കുന്ന ചവിട്ടുവല മത്സ്യബന്ധനത്തിൽ 6 ഗ്രൂപ്പുകളിലായിട്ടാണ് രണ്ടു പതിറ്റാണ്ട് മുൻപ് വരെ ആയിരക്കണക്കിനാളുകൾ തൊഴിൽ ചെയ്തിരുന്നത്.ക്രമേണ തൊഴിലാളികൾ ഗൾഫിലേക്ക് ചേക്കേറാൻ തുടങ്ങിയതോടെ ഈ തൊഴിലിന് ആളെ കിട്ടാനില്ലാത്ത അവസ്ഥയുണ്ടായി.ഒപ്പം മത്സ്യലഭ്യതയുടെ കുറവും,കാലാവസ്ഥ വ്യതിയാനവും തൊഴിലിനോട് തൊഴിലാളികൾ മുഖം തിരിച്ചു.മറ്റു ജോലികളിൽ ഏർപ്പെട്ടു.ഇത് മൂലം റംപ്പണി സംഘങ്ങൾ തോണിയും,വലയും ഉപേക്ഷിച്ചു.ഇപ്പോൾ മൊഗ്രാലിൽ മൂന്ന് ചവിട്ടുവല സംഘ ഗങ്ങളാണുള്ളത്.ഇതിൽ കേവലം നൂറോളം പേർ മാത്രമാണ് ജോലി ചെയ്യുന്നതും. തോണിയിൽ 100 മുതൽ 300 മീറ്റർ ദൂരത്തിൽ കടലിൽ വലയിട്ട് കരയിൽ നിന്ന് വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധനം.ഇത് മൊഗ്രാലിന് പുറമെ പള്ളിക്കരയിലുമുണ്ട്.
ഇന്ന് പ്രതീക്ഷയോടെ കടലിറങ്ങിയ ചവിട്ടു വലയിൽ നിറയെ "വേളൂരി ''മത്സ്യമാണ് ലഭിച്ചത്.എന്നാൽ വിലയാകട്ടെ തു ച്ഛവും.വരും ദിവസങ്ങളിൽ ചെമ്മീൻ ചാകരയും,മറ്റുള്ള മീനുകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.അതേസമയം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോർട്ടുടമകൾക്കും മറ്റും യഥേഷ്ടം ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്.ഇതാണ് മത്സ്യ മാർക്കറ്റുകളിൽ എത്തിക്കൊണ്ടിരിക്കുന്നതും.കഴിഞ്ഞ രണ്ടാഴ്ചയായി കാസർഗോഡ് മത്സ്യവിപണി ഉണർന്നിട്ടുണ്ട്. ആവശ്യത്തിന് ഫ്രഷ് മത്സ്യം ലഭിച്ചു തുടങ്ങിയത് മത്സ്യാഹാര പ്രേമികൾക്കും സന്തോഷമായിട്ടുണ്ട്.

Post a Comment