JHL

JHL

കുമ്പള ടോൾ ഗേറ്റ്: ആക്ഷൻ കമ്മിറ്റി യോഗം ഇന്ന്

കുമ്പള : ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റി  യോഗം ഇന്ന്. ദേശീയപാത 66 ആരിക്കാടിയിൽ ടോൾഗേറ്റ് നിർമിക്കുന്നതിനെതിരേ പ്രതിഷേധവും നിയമനടപടികളും ശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റി  യോഗം ശനിയാഴ്ച നടക്കും. കുമ്പള ഗ്രാമപ്പഞ്ചായത്ത് ഹാളിൽ വൈകീട്ട് നാലിനാണ് യോഗം. ടോൾഗേറ്റ് പണിയുന്നതിൽ നിയമലംഘനമൊന്നുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുചേർത്തത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ മുഴുവൻ ഹർജികളും ജസ്റ്റീസ് നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാണ പ്രവൃത്തികളുമായി അധികൃതർ മുന്നോട്ടുപോവുകയാണെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് തടയാൻ തന്നെയാണ് കർമസമിതിയുടെ തീരുമാനം. ഇത് എങ്ങനെ വേണമെന്ന കാര്യം തീരുമാനിക്കും. ഇതോടൊപ്പം ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള ചർച്ചയും നടക്കും.

No comments