JHL

JHL

“പൗരത്വ നിഷേധത്തിനെതിരെ ശക്തമായി പോരാടും” വെൽഫെയർ പാർട്ടി

മഞ്ചേശ്വരം :പൗരത്വ നിഷേധത്തിനെതിരെ ശക്തമായി പോരാടുമെന്നും ഇന്ത്യയിൽ ജനിച്ചു  വളർന്ന പൗരന്മാർക്ക് മതത്തിന്റെയും ജാതിയുടെയും പേരിൽ പൗരത്വം നിഷേധിക്കുന്നത് സ്വാതന്ത്ര്യം നിഷേധിക്കലാണെന്നും വെൽഫെയർ പാർട്ടി കാസർകോട്  ജില്ലാ സെക്രട്ടറി കെ വി പി കുഞ്ഞഹമ്മദ് പറഞ്ഞു. “പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം” എന്ന സന്ദേശവുമായി വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുഞ്ചത്തൂരിൽ നടത്തിയ സ്വാതന്ത്ര്യ ദിന സദസിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രെസിഡൻറ് ഇസ്‌മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രെട്ടറി സഹീറ ലത്തീഫ്, ആദം കുഞ്ചത്തൂർ , ഇർഫാൻ മാലിക്ക്, ഫ്രറ്റേണിറ്റി ജില്ലാ പ്രെസിഡൻറ് റാസിക്ക് മഞ്ചേശ്വരം തുടങ്ങിയവർ സാംസാരിച്ചു. ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൊയ്തീൻ കുഞ്ഞി സ്വാഗതവും മൂസ ഇമ്രാൻ നന്ദിയും പറഞ്ഞു.

No comments