JHL

JHL

പെറുവാഡ് കെകെ റോഡിൽ അബ്ദുൽ ബഷീർ നിര്യാതനായി.

മൊഗ്രാൽ. പരേതരായ കുന്നിൽ പള്ളി മുക്രി അബ്ദുള്ള-നഫീസ ദമ്പതികളുടെ മകനും, പ്രവാസിയുമായിരുന്ന പെറുവാട് കെ കെ റോഡിൽ ഇർഫാന മൻസിൽ അബ്ദുൽ ബഷീർ (57) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചയായിരുന്നു മരണം.പ്രവാസം വിട്ട് നാട്ടിൽ പാൽക്കച്ചവടം നടത്തി വരികയായിരുന്നു.

 റംലയാണ് ഭാര്യ. മക്കൾ:റൈഹാന, ഫർസാന,ഇർഫാന. മരുമക്കൾ:റിയാസ് പച്ചമ്പള,അഷ്റഫ് നെല്ലിക്കുന്ന്,സുബൈർ പരവനടുക്കം.

 സഹോദരങ്ങൾ: മുഹമ്മദ്(സെക്രട്ടറി ഹൈദ്രോസ് ജുമാ മസ്ജിദ് നടുപ്പളം),ഇബ്രാഹിം,അബ്ദുൽ ഹമീദ്(ഗൾഫ്) ഫസൽ, ഹുസൈൻ,ലത്തീഫ് സഖാഫി(ഖത്തീബ്  ഉജാംപദവ് ജുമാമസ്ജിദ്)സുഹ്റ,സീനത്ത്,പരേതയായ ആയിഷ.

 മയ്യത്ത് വൈകുന്നേരം 5 മണിയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി കുന്നിൽ അനുശോചിച്ചു.

No comments