കഞ്ചികട്ട പാലം പുന:നിർമ്മാണം; ഉന്നത ഉദ്യോഗതലത്തിൽ ഇടപെട്ട് എ കെ എം അഷ്റഫ് എം എൽ എ
കുമ്പള: കാലപ്പഴക്കം കാരണം ഒന്നര വർഷം മുമ്പ് അടച്ചിട്ട് ഗതാഗതം നിരോധിച്ച കഞ്ചികട്ടെ പാലം പുന: നിർമ്മാണ പ്രവൃത്തി നടപ്പ് വർഷത്തെ നബാർഡ് ആർ ഐ ഡി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എ കെ എം അഷ്റഫ് എം എൽ എ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തി.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പദ്ധതി കളുടെ മുൻഗണന നിശ്ചയിക്കേണ്ട യോഗം ഈ മാസം അവസാനം നടക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് എം എൽ എ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതി ലാൽ എന്നിവരെ കണ്ടത്. പാലം അടച്ചിട്ടത് കാരണം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ഇവരെ ബോധ്യപ്പെടുത്തിയതായി എം എൽ എ പറഞ്ഞു.
കഴിഞ്ഞ മാസം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സർവ്വ കക്ഷിനേതാക്കളും ജില്ലയിലെ എം എൽ എ മാരും മന്ത്രിമാരെ കണ്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് എം എൽ എ ഉദ്യോഗ തലത്തിൽ ഇടപെടൽ നടത്തിയത്. ജലവിഭവ വകുപ്പ് തയ്യാറാക്കിയ 27 കോടി രൂപ അടങ്കൽ തുകയുടെ ഡി പി ആർ നബാർഡിൽ സമർപ്പിക്കുന്നതിനായി നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
Post a Comment