JHL

JHL

കുമ്പളയിൽ ടോൾ പ്ലാസ ; ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ തള്ളി

കുമ്പള :  ആവശ്യമായ അനുമതിയും അംഗീകാരവും ലഭിച്ചതിനാൽ കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ പ്ലാസ സ്ഥാപിക്കുന്നതിൽ നിയമലംഘനമില്ലെന്നു ഹൈക്കോടതി. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ ജ‍ഡ്ജി നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് തള്ളുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അഭിഭാഷകൻ അറിയിച്ചു.

കേരള–കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ ഉണ്ടെന്നും അതിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായി മറ്റൊരു ടോൾ പ്ലാസയുടെ നിർമാണം നടക്കുന്നതു ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ 60 കിലോമീറ്റർ ദൂരപരിധി എന്ന ചട്ടത്തിനു വിരുദ്ധമാണെന്നുമായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ‌ ചട്ടപ്രകാരം അനുമതിയും അംഗീകാരവും ലഭ്യമാക്കിയാണു ടോൾ പ്ലാസ പണിയുന്നതെന്നും അതിനാൽ നിയമപ്രകാരം തടസ്സമില്ലെന്നും ദേശീയപാത അതോറിറ്റി വാദിച്ചു. ആരിക്കാടിയിലെ ടോൾ പ്ലാസ നിർമാണത്തിനെതിരെ 5 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

 

No comments