JHL

JHL

റെയിൽവേയുടെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ സമീപനം മാറണം. -പാസഞ്ചേഴ്സ് അസോസിയേഷൻ

കാസർഗോഡ്. തീവണ്ടി യാത്രക്കാരുടെ യാത്രയിലെ അത്യാവശ്യ ഘട്ടമായ വൈകിട്ടും രാത്രിയിലും യാത്രാസൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ  യാത്രക്കാർ.

  ഈ പ്രദേശത്തെ 15 ൽ അധികം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാർ
കോറിഡോർ ബ്ലോക്ക് കാരണം പറഞ്ഞ് രാത്രി 8 മണിക്ക് ശേഷം കണ്ണൂരിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക് യാത്ര ചെയ്യാൻ യാതൊരു ട്രെയിൻ സൗകര്യവും അനുവദിക്കാതെ റെയിൽവേ യാത്രയിൽ
ഇപ്പോഴും 25 വർഷം പിറകിൽ തന്നെ നിൽക്കുകയാണ്.

 കോഴിക്കോട്ട് നിന്ന് വൈകീട്ട് 5 മണിക്ക് പുറപ്പെട്ടിരുന്നതും
ഈ പ്രദേശങ്ങളിൽ കൂടുതൽ സ്റ്റോപ്പുകൾ ഉണ്ടായിരുന്നതുമായ
16159 താമ്പരം - മംഗലാപുരം എക്സ്പ്രസ് ട്രെയിൻ
2023 മാർച്ച് മാസം സമയം മാറ്റി
ഉച്ച തിരിഞ്ഞ് 2.15 ന് പുറപ്പെടുകയും പകരം സ്റ്റോപ്പുകൾ കുറഞ്ഞ 16650 പരശുറാം എക്സ്പ്രസ്സ്‌ ഒരു മണിക്കൂർ കോഴിക്കോട് നിർത്തിയിട്ടശേഷം
5 മണിക്ക് പുറപ്പെടുന്നതുമായ ക്രമീകരണം വരുത്തുകയും ചെയ്തിരുന്നു. ഇത് കാരണം ഈ റൂട്ടിൽ ദുസ്സഹമായ യാത്ര ദുരിതം  ഇരട്ടിയായി.
സന്ധ്യ മയങ്ങിയാൽ  കാസർഗോഡ് ജില്ലയിലേക്ക് വണ്ടിയില്ല.
ജില്ല ഒറ്റപ്പെട്ട അവസ്ഥയായി.
സ്റ്റോപ്പുകൾ കുറഞ്ഞതും
പേരിന് മാത്രം ജനറൽ കോച്ചുകളുള്ള
12617 നിസാമുദ്ദീൻ മംഗള സൂപ്പർഫാസ്റ്റ്, 16346 നേത്രവതി എക്സ്പ്രസുകൾ 5 ശതമാനം യാത്രക്കാർക്ക് പോലും കയറാൻ പറ്റുന്നില്ല.
കാസർഗോഡ് വരെ റിസർവ്ഡ് കമ്പാർട്മെന്റിൽ കയറിയാൽ ടി ടി ഇ മാർ ബലപ്രയോഗത്തിലൂടെ
തള്ളിയിറക്കുന്നു.ഇത് വഴി സ്ത്രീകളും കുട്ടികളും പ്രായമാവരുമായുള്ള യാത്ര ദുസ്സഹവും അസാധ്യവുമാകുന്നു. മാത്രവുമല്ല
തെക്ക് നിന്നുള്ള പത്ത് ട്രെയിനുകൾ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യൂന്നു.
ഇവയിൽ ഒന്ന് മംഗലാപുരത്തേക്കോ,മഞ്ചേശ്വരം, കാസർഗോഡേക്കോ ദീർഘിപ്പിക്കണമെന്ന് വർഷങ്ങൾ പഴക്കമുള്ള യാത്രക്കാരുടെ ആവശ്യമാണ്.

മേൽ സാഹചര്യങ്ങൾ പരിഗണിച്ച് താഴെപ്പറയുന്ന മൂന്നു നിർദേശങ്ങളിൽ ഒന്നെങ്കിലും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്ന് കാസർഗോഡ് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്.

 പാസഞ്ചേഴ്സ് അസോസിയേഷൻ മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്.വൈകീട്ട് 5.30 ന് കോഴിക്കോട് നിന്നുള്ള 06032 പാലക്കാട്‌ -കണൂർ സ്പെഷ്യൽ എക്സ്പ്രസ്  കാസർഗോഡ് /മംഗലാപുരം വരെ ദീർഘിക്കുക, അതല്ലെങ്കിൽ
നിലവിലെ 16650 പരശുറാം എക്സ്പ്രസ്സിന്റെ  സമയത്ത് മുമ്പ് ഓടിയ 16159 എക്സ്പ്രസ്സിന്  ഉണ്ടായിരുന്ന കോട്ടിക്കുളം,കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റോപ്പുകൾ 16650 എക്സ്പ്രസ്സിന് അനുവദിക്കുക,
ഇപ്പോൾ ഒറ്റ മെമു വണ്ടി പോലും ഓടാത്ത കേരളത്തിലെ ഒരേ ഒരു പ്രദേശത്ത് ഒരു പുതിയ മെമു റേക്ക് അനുവദിച്ച്
കണൂർ-മംഗലാപുരം സെക്ടറിൽ രാവിലെ 5 മണിക്കും രാത്രി 10 മണിക്കും ഇടയിൽ കൂടുതൽ സർവ്വീസ് നടത്തുക തുടങ്ങിയ നിർദ്ദേശങ്ങലാണ് അടിയന്തിര ആവശ്യം എന്ന നിലയിൽ മുന്നോട്ടു വച്ചിരിക്കുന്നത്.

കാസർഗോഡ് റെയിൽവേ പാസ്സഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് ആർ
പ്രശാന്ത് കുമാർ, സെക്രട്ടറി നാസർ ചെർക്കളം, കോഡിനേറ്റർ നിസാർ പെറുവാഡ് എന്നിവർ ഈ വിഷയത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.

No comments