JHL

JHL

'ടോൾ ബൂത്ത് നിർമാണവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകും' ആക‍്ഷൻ കമ്മിറ്റി

കുമ്പള:  ടോൾ ബൂത്ത് നിർമാണവുമായി ബന്ധപ്പെട്ട കോടതി വിധിക്കെതിരെ  മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന്  ആക‍്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം.അഷ്റഫ് , എംഎൽഎ.  ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 16ന് 4നു കുമ്പള പഞ്ചായത്ത് ഓഫിസിൽ ആക‍്ഷൻ കമ്മിറ്റിയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒരു കാരണവശാലും ടോൾബൂത്ത് ആരിക്കാടിയിൽ നിർമിക്കാൻ അനുവദിക്കില്ല. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തും. അദ്ദേഹം പറഞ്ഞു. 
നേരത്തെ ടോൾ പ്ലാസ നിർമ്മാണ പ്രവൃത്തി ആരംഭിച്ചപ്പോൾ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നിരുന്നു. സർവ്വ കക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് വലിയ ജനകീയ മുന്നേറ്റമാണ് അന്നുണ്ടായത്. നിർമാണം നടക്കുന്നതായി ശദ്ധയിൽ പെട്ടാൽ ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ നേരത്തെ ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം കൈമാറുകയും ഉടൻ ആളുകൾ ടോൾ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് തടിച്ചു കൂടി നിർമാണം നടത്താനുള്ള ശ്രമം തടയുകയും ചെയ്തിരുന്നു. സമാനമായ രൂപത്തിൽ തന്നെ ഇനിയും പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം എന്നറിയുന്നു. എന്ത് ഇല കൊടുത്തും ടോൾ ബൂത്ത് കുമ്പളയിൽ അനുവദിക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്. 
1964ലെ ദേശീയപാത നിയമപ്രകാരം ഒരു ടോൾ പ്ലാസയ്ക്കുശേഷം 60 കിലോമീറ്റർ കഴിഞ്ഞേ മറ്റൊന്നു പാടുള്ളൂവെന്നു ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചതായി ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ്  നിർമാണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നേരത്തേ ലഭിച്ചിരുന്നത്. ദേശീയപാത അതോറിറ്റി അധികൃതർ ടോൾ പ്ലാസ നിർമാണവുമായി വന്നാൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആക‍്ഷൻ കമ്മിറ്റി അറിയിച്ചു.




No comments