“കുമ്പള ടോൾ തികച്ചും അന്യായം ; ജനകീയ സമരത്തിലൂടെ ചെറുത്തു തോൽപ്പിക്കണം” വെൽഫെയർ പാർട്ടി
കാസർകോട് : 22 കിലോമീറ്റർ പരിധിയിൽ നിലവിൽ ടോൾ പ്ലാസ നിലവിലിരിക്കെ കുമ്പളയിൽ ടോൾ പ്ലാസ നിർമ്മാണവുമായി മുന്നോട്ട് പോകുന്നത് ജനങ്ങളുടെ പണം അന്യായമായി കൈക്കലാക്കാനുള്ള ഗൂഢ പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. ഇതിനെതിരെ ജനകീയമായ മുന്നേറ്റം ഉണ്ടാവണമെന്നും അതിന് വെൽഫെയർ പാർട്ടി എല്ലാ വിധ പിന്തുണയും നൽകാനും യോഗത്തിൽ തീരുമാനിച്ചു. ഇത് കുമ്പളയിലെ പ്രാദേശിക പ്രശ്നമല്ലെന്നും ജില്ലയിലെ മുഴുവൻ മനുഷ്യരെയും ബാധിക്കുന്ന പ്രശ്നമാണെന്നും അത് കൊണ്ട് ജില്ലാ മൊത്തം സമരമുഖത്ത് ഉണ്ടാവണമെന്നും അതിന് വേണ്ടിയുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകാൻ പാർട്ടി പ്രതിജ്ഞാ ബദ്ധമാണെന്നും സമര സന്നാഹത്തിന് ആഹ്വാനം ചെയ്യാനും തിരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ടി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ വി പി കുഞ്ഞഹമ്മദ്, വൈസ് പ്രസിഡന്റ് മഹമൂദ് പള്ളിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സി എച്ച് ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.


Post a Comment