JHL

JHL

കുമ്പള ടോൾ പ്ലാസ നിർമ്മാണം പുനരാരംഭിച്ചു ; നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ഇടപെട്ട് നിർത്തിവെപ്പിച്ചു ; മണിക്കൂറുകൾക്കകം പോലീസ് കാവലിൽ നിർമ്മാണം ; ആക്ഷൻ കമ്മിറ്റി നേതാക്കൾ അറസ്റ്റിൽ

കുമ്പള:കുമ്പള ടോൾ പ്ലാസക്കെതിരെ  ജനകീയ സമരസമിതിയുടെ പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് നിർത്തിവെച്ച ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് നിർമ്മാണം വൈകിട്ട് മൂന്നരയോടെ പൊലീസ് സംരക്ഷണയിൽ പുനരാരംഭിച്ചു.നേരത്തെ സമരം ചെയ്തു നിർത്തിവെപ്പിച്ചിരുന്ന നിർമ്മാണ പ്രവൃത്തി  പൊലീസ് കാവലിൽ ആരംഭിച്ചതോടെ നിർമ്മാണ പ്രവർത്തനം തടയാൻ വീണ്ടും എത്തിയ ജനകീയ സമരസമിതി ഭാരവാഹികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.കെ.ആരിഫ്, അഷ്റഫ് കാർള, സി.എ.സുബൈർ, അൻവർ അരിക്കാടി, ലക്ഷ്മണപ്രഭു, നാസർ മൊഗ്രാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങിയ ഇവരെ പിന്നീട് പ്രവർത്തകർ പ്രകടനത്തോടെ ടൗണിൽ ആനയിച്ചു. ദേശിയ പാത നിർമ്മാണകമ്പനി അധികൃതരുമായി  പോലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കുന്നതായി അറിയിച്ചു.


   

 കുമ്പളക്കടുത്ത് ആരിക്കാടി പാലത്തിനടുത്ത്  നേരത്തെ ടോള്‍ ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും അതിനെതിരെ വിവിധ സംഘടനകളുടെയും ടോള്‍ ബൂത്ത് ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രക്ഷോഭമുണ്ടായിരുന്നു. നാഷണല്‍ ഹൈവേയുടെ ടോള്‍ബൂത്ത് സംബന്ധിച്ച വ്യവസ്ഥകള്‍ക്കെതിരെയാണ് കുമ്പളയില്‍ ടോള്‍ബൂത്ത് നിര്‍മ്മിക്കുന്നതെന്നും അതിനാല്‍ കുമ്പളയില്‍ ടോള്‍ബൂത്ത് നിര്‍മ്മാണം തടയണമെന്നും വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതി കോടതി തള്ളിക്കളഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ടോള്‍ബൂത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. 

No comments