JHL

JHL

ആരിക്കാടി കടവത്ത് റോഡ് മറികടക്കാൻ ഫുട് ഓവർ ബ്രിഡ്ജ് പോലും അനുവദിച്ചില്ല ; ഒടുവിൽ പ്രതിഷേധവുമായി നാട്ടുകാർ തെരുവിലിറങ്ങി


കുമ്പള: ടോള്‍ ബൂത്ത് നെതിരേ സമരം കൊണ്ട് മുഖരിതമായ കുമ്പള ആരിക്കാടി ദേശിയ പാതയിൽ ഒരു ഫുട്ട് ഓവർ ബ്രിഡ്‌ജിന്‌ വേണ്ടി തെരുവിലിറങ്ങി.  
കുമ്പള ടൗണില്‍ നിന്ന് ആരിക്കാടി കടവത്തു വരെ ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സര്‍വ്വീസ് റോഡ് കാണാതായെന്ന് നാട്ടുകാര്‍ അധികൃതരെ ചൂണ്ടിക്കാണിച്ചു. റോഡ് പണി തീരുമ്പോള്‍ ആരിക്കാടി ഓള്‍ഡ് റോഡിലുള്ളവര്‍ക്കു കുമ്പളയില്‍ പോകണമെങ്കിലോ കുമ്പളയില്‍ പോകണമെങ്കിലോ ദേശീയ പാതയില്‍ കയറി പോകണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിനാണെങ്കില്‍ ഹൈവേയില്‍ കയറാന്‍ സൗകര്യവുമേര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആരിക്കാടിയില്‍ മേല്‍പ്പാലം അടിയന്തരമായി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇക്കാര്യം റോഡു പണി ആരംഭിച്ചപ്പോള്‍ മുതല്‍ നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടിരുന്നു. അതു ചെയ്യും ചെയ്യുമെന്ന് ആശ്വസിപ്പിച്ചവര്‍ ഹൈവേ നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിയിട്ടും റോഡ് മുറിച്ചു കടക്കാൻ സൗകര്യം ഒരുക്കിയില്ല. ഇതാണ് ശക്തമായ സമരവുമായി ഇറങ്ങാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. 




No comments