മൊഗ്രാൽ ടി.എം കുഞ്ഞി റോഡിന് സമീപമുള്ള ബസ്റ്റോപ്പിന് 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന പേര് നൽകണം- ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ്
മൊഗ്രാൽ :മൊഗ്രാൽ ടി.എം കുഞ്ഞി റോഡിന് സമീപമുള്ള ബസ്റ്റോപ്പിന് 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഈമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.എം ശുഹൈബ് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
മൊഗ്രാൽ ടൗണിനും മൊഗ്രാൽ പാലത്തിനുമിടയിലുള്ള ബസ്റ്റോപ്പ് ലീഗ് ഓഫീസ് ജംഗ്ഷൻ എന്നാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അറിയപ്പെട്ടിരുന്നത്.
ഹൈവേ വികസനത്തെ തുടർന്ന് സർവീസ് റോഡിനോട് ചേർന്ന് ബസ്റ്റോപ്പുകൾ നിർമ്മിച്ചപ്പോൾ ടി.എം കുഞ്ഞി റോഡ് എന്ന് ULCC അധികൃതർ ബോർഡ് സ്ഥാപിക്കുകയുണ്ടായി.
പ്രസ്തുത സ്ഥലത്തിന് സമീപത്തായുള്ള ജില്ലാ പഞ്ചായത്തിന്റെ
കീഴിലുള്ള 500 മീറ്ററോളം ദൈർഘ്യം വരുന്ന ഉൾറോഡിന്റെ പേര് മാത്രമാണ് ടി എം കുഞ്ഞി റോഡ്. അല്ലാതെ ആ ജംഗ്ഷനുമായി ആ പേരിന് ബന്ധമില്ല.
നാട്ടുകാരുടെ ഇടയിൽ ഇത് പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ യുഎൽസിസി അധികൃതരെയും പഞ്ചായത്ത് അധികൃതരെയും സ്ഥലം എംഎൽഎ യെയും ബന്ധപ്പെട്ട് ലീഗ് ഓഫീസ് ജംഗ്ഷൻ ബസ്റ്റോപ്പ് എന്നാക്കി പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണ കമ്പനിയായ ULCC യുമായി ബന്ധപെട്ടപ്പോൾ അവിടെ പ്രതേകിച്ച് ലാന്റ്മാർക്കൊന്നും കാണാത്തതിനാൽ തൊട്ടടുത്തുള്ള റോഡിന്റെ ബോർഡ് നോക്കി പേര് നൽകിയതായിരിക്കാമെന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്.
തുടർന്ന് കുറച്ചു ദിവസം കഴിയുമ്പോൾ 'മൊഗ്രാൽ കടവത്ത് ബസ്റ്റോപ്പ്' എന്ന് പുനർനാമകരണം ചെയ്ത ബോർഡാണ് അവിടെ സ്ഥാപിച്ചത്. ഇത് വീണ്ടും നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധമുണ്ടാവുകയും ആളുകൾ സംഘടിച്ചതിനെതുടർന്ന് മാറ്റുകയുണ്ടായി.
വെള്ളിയാഴ്ച പഴയ ടി.എം കുഞ്ഞി റോഡ് എന്നുള്ള ബോർഡ് എല്ലാവരും ജുമുഅ നമസ്കാരത്തിന്പോയ സമയത്ത് ബസ്റ്റോപ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജീവിതത്തിൽ ഒരു നേട്ടവും ആഗ്രഹിക്കാതെ സമൂഹത്തിനായി സേവനങ്ങൾ അർപ്പിച്ച് മരണപ്പെട്ടുപോയ ഒരു നേതാവിന്റെ പേരിന് കളങ്കമുണ്ടാക്കാൻ ശ്രമിക്കുന്ന ചിലരുടെ കുൽസിത നീക്കത്തിന്റെ ഭാഗമാണിത്. ഇതിൽ ദുരൂഹത കാണുതായും ട്രസ്റ്റ് ഭാരവാഹികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാലങ്ങളായി അറിയപ്പെടുകയും ചരിത്രത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന 'ലീഗ് ഓഫീസ് ജംഗ്ഷൻ' എന്ന പേര് പ്രസ്തുത സ്റ്റോപ്പിന് നൽകി ഈ പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ടി.എം ഷുഹൈബ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment